Tata Aeris: വില 5.29 ലക്ഷം! ടാറ്റയുടെ പുത്തൻ സെഡാൻ ഏരിസ് എത്തി | New Tata Aeris Sedan Launched in India, Check Price, Mileage and Features Malayalam news - Malayalam Tv9

Tata Aeris: വില 5.29 ലക്ഷം! ടാറ്റയുടെ പുത്തൻ സെഡാൻ ഏരിസ് എത്തി

Updated On: 

25 Sep 2026 | 09:06 PM

Tata Aeris Sedan: കൈയ്യിലൊതുങ്ങുന്ന വിലയിൽ പുതിയ സെഡാൻ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ ഏരിസ് (Tata Aeris) എന്ന പുതിയ മോഡലിനെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ വിപണിയിലുള്ള ടി​ഗോർ എന്ന മോഡലിനെ കടത്തിവെട്ടുന്ന ഡിസൈനിലാണ് പുതിയ മോഡൽ എത്തുക എന്ന സൂചനകൾ ശരിവച്ചുകൊണ്ടാണ് ഏരിസ് വന്നിരിക്കുന്നത്.

1 / 5
5.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ ബേസ് മോഡലിന് വിലരുന്നത്. വാഹനത്തിന്റെ ബുക്കിം​ഗ് നിലവിൽ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 11-ന് മുതലാണ് ഈ സെ‍ഡാൻ മോഡലിന്റെ  വിതരണം തുടങ്ങുക. ടിഗോറിനെ (Tigor) താരതമ്യം ചെയ്യുമ്പോൾ കാര്യമായ മാറ്റങ്ങളാണ് പുതിയ ഏരിസിൽ. ( Image Credit Source Tata Website)

2 / 5
ഡിസൈൻ തന്നെയാണ് പ്രധാന ആകർഷണം. മുൻഭാഗം നിലവിലുള്ള ടിയാഗോയുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് തോന്നുമെങ്കിലും പുറക് വശം തീർത്തും ഫ്രഷ് ഫീലാണ് നൽകുക. ടെയിൽ ലാമ്പുകൾക്ക് തികച്ചും വ്യത്യസ്തമായ ഡിസൈനാണ് കൊടുത്തിയിരിക്കുന്നത് . ടെയിൽ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സ്ട്രിപ്പും അതിനു നടുവിലായി കമ്പനിയുടെ ലോഗോയും നൽകിയിരിക്കുന്നു.

3 / 5
ഡാൻഡെലി ഡ്രിസിൽ , നൈട്രോ ക്രിംസൺ , ഡ്യൂൺ ഗ്ലോ, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ തുടങ്ങിയ നിറങ്ങളിലാണ് ഏരിസ് എത്തുന്നത്. 15-ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇതും സൈഡ് പ്രൊഫൈൽ ലൈനും വാഹനത്തിന് കൂടുതൽ ഭം​ഗിയേകുന്നു.

4 / 5
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി പൂർണ്ണമായും ഡിജിറ്റലായ ഒരു സ്‌ക്രീൻ നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി ഫ്രീ-ഫ്ലോട്ടിംഗ് ശൈലിയിലുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ക്രമീകരിച്ചിരിക്കുന്നു. അതിനൊപ്പം ലെതറെറ്റ് സീറ്റുകളും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുടെ ഉപയോഗവും വാ​ഹനത്തിന്റെ ഇന്റീരിയറിന് ഒരു പ്രീമിയം ഫീൽ സമ്മാനിക്കുന്നു.

5 / 5
86 hp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ  പെട്രോൾ എൻജിനാണ് ടാറ്റ ഏരിസിന് കരുത്ത് നൽകുന്നത്.  ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ കമ്പനിയുടെ i-CNG പവർട്രെയിനും ലഭ്യമാക്കിയിട്ടുണ്ട് ടാറ്റ. കൂടുതൽ  ബൂട്ട് സ്പേസ് ഉറപ്പാക്കുന്നതിനായി ട്വിൻ-സിലിണ്ടർ ഡിസൈനിലുള്ള 70 ലിറ്റർ ശേഷിയുള്ള CNG ടാങ്കുകളാണ് ഈ മോഡലിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം