Bethlehem Kudumba Unit Box Office Collection: 150 കോടിയിലേക്ക് കുതിച്ച് ബെത്ലഹേം കുടുംബ യുണിറ്റ്! | Nivin Pauly's 'Bethlehem Kudumba Unit' Box Office: Worldwide Gross Crosses Rs 147 Crore Malayalam news - Malayalam Tv9

Bethlehem Kudumba Unit Box Office Collection: 150 കോടിയിലേക്ക് കുതിച്ച് ബെത്ലഹേം കുടുംബ യുണിറ്റ്!

Published: 

29 Aug 2026 | 02:47 PM

'Bethlehem Kudumba Unit' Shines in Its Second Weekend:  നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസിൻ്റെ രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിൻ്റെ എട്ടാം ദിവസത്തെ കളക്ഷനിൽ മുൻദിവസത്തേക്കാൾ ഒൻപത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1 / 5
നിവിൻ പോളിയും മമിത ബൈജുവും (ബെത്ലെഹേം കുടുംബ യൂണിറ്റിൽ നിന്നും)

2 / 5
വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എട്ടാം ദിവസം വിദേശത്ത് നിന്ന് 8 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ 75.50 കോടി രൂപയായി മാറി. ഇതോടെ സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ 147.65 കോടിയിലെത്തി

3 / 5
ഓഗസ്റ്റ് ഇരുപത്തിയൊന്നിന് തിയേറ്ററുകളിൽ എത്തിയ സിനിമ ആദ്യ ദിനം 4.90 കോടി രൂപയാണ് നേടിയത്. ഓണം അവധി ദിനങ്ങളുടെ ആനുകൂല്യം ലഭിച്ചതോടെ വാരാന്ത്യത്തിൽ കളക്ഷൻ കുതിച്ചുയർന്നു. ശനിയാഴ്ച 7.15 കോടി രൂപയും ഞായറാഴ്ച 8.80 കോടി രൂപയും സിനിമ സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച 6.90 കോടി രൂപ നേടിയ ചിത്രം ആദ്യത്തെ ആഴ്ചയിൽ മാത്രം ആകെ 52.30 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.

4 / 5
വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ആഷ്‌ലി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. നാട്ടിൽ നടക്കുന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ജസ്റ്റിനെ വീണ്ടും കണ്ടുമുട്ടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം.. വലിയ വിഭാഗം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സിനിമയുടെ പ്രമേയത്തിന് സാധിച്ചിട്ടുണ്ട്.

5 / 5
നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, സ്രിന്ദ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷ്ണു വിജയ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണം, ആകാശ് ജോസഫ് വർഗീസാണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ