Brunei: ടാക്‌സുമില്ല, വീടും ചികിത്സയും ഫ്രീ! സമ്പന്ന രാജ്യമായ ബ്രൂണെയുടെ പ്രത്യേകതകൾ
Brunei Country Living Facilities: രാജ്യത്തെ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങളും ചികിത്സകളും തികച്ചും സൗജന്യമാണെന്നത് ഈ നാട്ടിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. ഇനി ബ്രൂണെയിൽ ലഭ്യമാകാത്ത ചികിത്സകൾക്ക് ജനങ്ങളെ സർക്കാരിന്റെ ചെലവിൽ വിദേശത്തേക്ക് അയക്കുന്നു. ഇതുകൂടാതെ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠനവും സൗജന്യമാണ്. വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പും സാമ്പത്തിക സഹായവും നൽകുന്നു.

തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന, സുൽത്താൻ ഭരണം നിലനിൽക്കുന്ന മനോഹരമായ ഒരു കൊച്ചു രാജ്യമാണ് ബ്രൂണെ (Brunei Darussalam). പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും വൻ ശേഖരമുള്ള ഈ രാജ്യം ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെയും ഉയർന്ന ജീവിതനിലവാരത്തിന്റെയും പേരിൽ അടുത്തിടെയായി വളരെയധികം ശ്രദ്ധേ നേടിയ സ്ഥലമാണ്. സുൽത്താന്റെ പൂർണ്ണ അധികാരമുള്ള ഇസ്ലാമിക രാജവാഴ്ചയാണ് ഇവിടെ. (Image Credit Source: Getty Images)

രാജ്യത്തെ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങളും ചികിത്സകളും തികച്ചും സൗജന്യമാണെന്നത് ഈ നാട്ടിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. ഇനി ബ്രൂണെയിൽ ലഭ്യമാകാത്ത ചികിത്സകൾക്ക് ജനങ്ങളെ സർക്കാരിന്റെ ചെലവിൽ വിദേശത്തേക്ക് അയക്കുന്നു. ഇതുകൂടാതെ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠനവും സൗജന്യമാണ്. വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പും സാമ്പത്തിക സഹായവും നൽകുന്നു.

പൗരന്മാർക്ക് സ്വന്തമായി വീടില്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ അല്ലെങ്കിൽ പൂർണ്ണമായും സൗജന്യമായോ സർക്കാർ വീടുകൾ അനുവദിച്ചു നൽകുന്നു. വീട് മാത്രമല്ല കുടിവെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയ്ക്ക് വൻ തുക സർക്കാർ സബ്‌സിഡി നൽകാറുണ്ട്. വ്യക്തിഗത വരുമാന നികുതിയോ മറ്റ് നികുതികളോ ജനങ്ങൾ അടയ്ക്കേണ്ടതില്ല എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു. ഏഷ്യയിൽ തന്നെ ഏറ്റവും ഉയർന്ന വരുമാനമുള്ള ജനവിഭാഗങ്ങളിൽ ഒന്നാണ് ബ്രൂണെയിലേത്.

സാമ്പത്തിക ഭദ്രത കാരണം കുറ്റകൃത്യങ്ങളുടെ നിരക്ക് ഈ രാജ്യത്ത് വളരെ കുറവാണ്. പമ്പാനദിക്ക് സമാനമായ പുഴയ്ക്ക് മുകളിൽ തടികൊണ്ട് നിർമ്മിച്ച ആയിരക്കണക്കിന് വീടുകളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന ഒരു അത്ഭുതലോകം അവിടെയുണ്ട്. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ജലഗ്രാമം സ്ഥിതി ചെയ്യുന്നത് ബ്രൂണെയിലാണ്. സിംഗപ്പൂരിന് ശേഷം മാനവ വികസന സൂചികയിൽ ഉയർന്ന സ്ഥാനത്തള്ള രാജ്യം കൂടിയാണിത്.

മദ്യത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും കർശന നിയന്ത്രണങ്ങളുള്ള, ഇസ്ലാമിക ആചാരങ്ങൾ കൃത്യമായി പാലിക്കുന്ന സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1984-ൽ സ്വാതന്ത്ര്യം നേടിയതായണ് ബ്രൂണെ. ഭരണാധികാരിയായ ഹസ്സനാൽ ബോൾകിയ സുൽത്താന്റെ നേതൃത്വത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ആഡംബരപൂർണ്ണവും സുരക്ഷിതവുമായ ജീവിതം പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്ന അപൂർവ്വ രാജ്യങ്ങളിലൊന്ന് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.