AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പര്‍ എടുക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം; ഇപ്പോള്‍ തന്നെ എടുത്തോളൂ

Onam Bumper Lottery Last Date: 500 രൂപയാണ് ഓണം ബമ്പറിന്റെ വില. 25 കോടി രൂപ മുതല്‍ 500 രൂപ വരെ ഓണം ബമ്പറില്‍ സമ്മാനങ്ങളുണ്ട്. അതിനാല്‍ 25 കോടി ലഭിച്ചില്ലെങ്കിലും ഏതെങ്കിലും സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

Shiji M K
Shiji M K | Published: 06 Sep 2025 | 07:50 PM
ഓണം ബമ്പര്‍ 2025 ലോട്ടറി നറുക്കെടുപ്പ് നടക്കാന്‍ ഇനി അധികം ദിവസങ്ങള്‍ ബാക്കിയില്ല. ഓണം അവസാനിച്ചെങ്കിലും കേരളത്തില്‍ ഓണം ബമ്പറിന്റെ ആവേശം അവസാനിച്ചിട്ടില്ല. സംസ്ഥാനത്തൊന്നാകെ ടിക്കറ്റ് വില്‍പന തകൃതിയായി നടക്കുകയാണ്. എങ്കിലും ഏത് ജില്ലയ്ക്കാണ് ഭാഗ്യശാലിയുണ്ടാകുക എന്ന കാര്യത്തില്‍ നിഗമനമുണ്ടോ നിങ്ങള്‍ക്ക്? (Image Credits: Social Media)

1 / 5
500 രൂപയാണ് ഓണം ബമ്പറിന്റെ വില. 25 കോടി രൂപ മുതല്‍ 500 രൂപ വരെ ഓണം ബമ്പറില്‍ സമ്മാനങ്ങളുണ്ട്. അതിനാല്‍ 25 കോടി ലഭിച്ചില്ലെങ്കിലും ഏതെങ്കിലും സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആകെ 21 കോടിപതികളാണ് ഓണം ബമ്പറിലൂടെ ഉണ്ടാകുക. 229 പേര്‍ക്ക് ലക്ഷങ്ങളും സമ്മാനമായി ലഭിക്കും.

2 / 5
ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളാണ് ഓണം ബമ്പര്‍ സ്വന്തമാക്കിയ ജില്ലകളില്‍ മുന്നില്‍. 2014 മുതല്‍ 2023 വരെ ഈ മൂന്ന് ജില്ലകളും രണ്ട് തവണ വീതം ഓണം ബമ്പര്‍ നേടി. ഇവര്‍ക്ക് പുറമെ മലപ്പുറം, കോഴിക്കോട്, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളും ഓരോ തവണ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.

3 / 5
2022ലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയായി ഉയര്‍ത്തിയത്. മിന്നുന്ന സമ്മാനങ്ങളോടെ ബമ്പര്‍ വില്‍പന പുരോഗമിക്കുകയാണ്. എന്നാല്‍ ടിക്കറ്റ് വില്‍പന അവസാനിക്കാന്‍ ഇനി അധിക ദിവസങ്ങളില്ലെന്ന കാര്യം ഓര്‍ക്കുക.

4 / 5
സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മാത്രമേ നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ.

5 / 5