Pooja Veppu 2026: ഈ വർഷം പൂജ വെക്കേണ്ടത് എപ്പോഴാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
Pooja Veppu 2026 Important Date: ഇത്തവണ നവരാത്രി ആരംഭിച്ചത് ഒക്ടോബർ 11നാണ്. ഈ വർഷത്തെ പൂജവെപ്പ് ഒക്ടോബർ 18 ഞായറാഴ്ചയാണ്. ഞായറാഴ്ച സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. വിദ്യാർത്ഥികൾക്ക് അവരുടെ പുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവ പൂജയ്ക്കായി വയ്ക്കാവുന്നതാണ്. കൂടാതെ ജോലി ചെയ്യുന്നവർക്ക് അവരുടെ പണി ആയുധങ്ങളും മറ്റും പൂജയ്ക്കായി വയ്ക്കാം.നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് പൂജവെപ്പ്. പഠനോപകരണങ്ങളും ആയുധങ്ങളും സരസ്വതി ദേവിക്ക് മുന്നിൽ.....

ഇത്തവണത്തെ പൂജവെപ്പ് എന്നാണ് എങ്ങനെയാണ് പൂജ വയ്ക്കേണ്ടത് തുടങ്ങിയ കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ ഈ ലേഖനം തുടർന്ന് വാിക്കൂ. ഇത്തവണ നവരാത്രി ആരംഭിച്ചത് ഒക്ടോബർ 11നാണ്. ഈ വർഷത്തെ പൂജവെപ്പ് ഒക്ടോബർ 18 ഞായറാഴ്ചയാണ്. ഞായറാഴ്ച സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. (IMAGE CREDIT SOURCE: GETTY IMAGES)

വിദ്യാർത്ഥികൾക്ക് അവരുടെ പുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവ പൂജയ്ക്കായി വയ്ക്കാവുന്നതാണ്. കൂടാതെ ജോലി ചെയ്യുന്നവർക്ക് അവരുടെ പണി ആയുധങ്ങളും മറ്റും പൂജയ്ക്കായി വയ്ക്കാം.നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് പൂജവെപ്പ്. പഠനോപകരണങ്ങളും ആയുധങ്ങളും സരസ്വതി ദേവിക്ക് മുന്നിൽ വെച്ച് ഈ ദിവസം ഭക്തർ പൂജ ചെയ്യുന്നു.

പഠനത്തിൽ മികവ് പുലർത്തുന്നതിന് വേണ്ടിയും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. സാധാരണ രീതിയിൽ ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കുന്നത് എങ്കിലും ഇത് വീടുകളിൽ വെക്കുന്നതിലും തെറ്റില്ല. എന്നാൽ വീട്ടിൽ പൂജ വയ്ക്കുന്ന സമയത്ത് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട്.

വീട്ടിലാണ് പൂജ വയ്ക്കുന്നത് എങ്കിൽ പൂജാമുറി നന്നായി വൃത്തിയാക്കണം ശേഷം നിലവിളക്ക് കഴുകി തുടച്ച വൃത്തിയാക്കി വെക്കാം. മഞ്ഞൾ വെള്ളം പൂജാമുറിയിലും പുസ്തകങ്ങൾ പൂജ വെക്കാൻ പോകുന്ന ഭാഗത്തും തളിക്കണം. ശേഷം നിലത്ത് വേണം പുസ്തകങ്ങൾ വയ്ക്കാൻ. പൂജ വയ്ക്കുന്നിടത്ത് മൂന്ന് ദൈവങ്ങളുടെ വിഗ്രഹം ആണ് വേണ്ടത്. പ്രധാനമായും ഗണപതി, സരസ്വതി, ലക്ഷ്മിദേവി എന്നിവരുടെ ചിത്രമാണ് വേണ്ടത്. വിളക്ക് കൊളുത്തിയതിനുശേഷം സന്ധ്യാസമയത്ത് വേണം പൂജയ്ക്ക് വയ്ക്കാൻ.

സരസ്വതിയുടെ ചിത്രത്തിന് മുന്നിൽ വേണം പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാൻ.പൂജ വയ്ക്കുന്നതിന് മുമ്പായി കുളിച്ച് ശുദ്ധിയാവണം പുസ്തകം പൂജ വെക്കുമ്പോൾ കൊളുത്തിയ വിളക്ക് കെടാവിളക്ക് ആയിരിക്കണം. പുസ്തകങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കാനും മറന്നുപോകരുത്. പൂജ എടുക്കുമ്പോൾ അരിയിലോ മണ്ണിലോ ഓം ഗം ഗണപതേ നമ എന്നെഴുതുകയും വേണം.