IPL 2027: കെകെആറില്‍ രഹാനെയുടെ പിൻഗാമി ആര്? റിങ്കു സിങിന് പിന്തുണയേറുന്നു
Kolkata Knight Riders: അജിങ്ക്യ രഹാനെ വിരമിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി പുതിയ ക്യാപ്റ്റനെ തേടുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍സി മത്സരത്തില്‍ റിങ്കു സിങിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും, ആകാശ് ചോപ്രയും. കഴിഞ്ഞ സീസണിൽ കെകെആറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു റിങ്കു.
അജിങ്ക്യ രഹാനെ വിരമിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി പുതിയ ക്യാപ്റ്റനെ തേടുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍സി മത്സരത്തില്‍ റിങ്കു സിങിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും, ആകാശ് ചോപ്രയും. കഴിഞ്ഞ സീസണിൽ കെകെആറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു റിങ്കു. താരത്തെ ഇത്തവണ ക്യാപ്റ്റനാക്കാനുള്ള സാധ്യത ശക്തമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി റിങ്കു സിങിനെ നിയമിക്കുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
“കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി റിങ്കു സിങിനെ നിയമിക്കുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ ടീമിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ പാകത്തിലുള്ള മറ്റ് മികച്ച ഓപ്ഷനുകൾ കുറവാണ്. ആ നിലയ്ക്ക് റിങ്കു സിങ് തന്നെയാണ് ഏറ്റവും അനുയോജ്യനായ താരം,” ജിയോസ്റ്റാറിൽ സംസാരിക്കവെ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.
ലേലത്തിലൂടെ പുതിയൊരു ക്യാപ്റ്റനെ സ്വന്തമാക്കാനുള്ള സാധ്യതയും കെകെആർ പരിശോധിച്ചേക്കാമെന്നാണ് പത്താന്റെ വിലയിരുത്തല്‍. ഷായ് ഹോപ്പാണ് പത്താന്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു പേര്. ഷായ് ഹോപ്പ് അടുത്തിടെ ഇന്ത്യയിൽ ഒരു പരമ്പര കളിക്കുകയും വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നതായ് പത്താന്‍ ചൂണ്ടിക്കാട്ടി.
Also Read: ‘മാനേജ്‌മെന്റിന് 21 ഗണ്‍ സല്യൂട്ട്’! സിറാജിനെ വീണ്ടും തഴഞ്ഞ ടീം മാനേജ്‌മെന്റിനെതിരെ മുന്‍ താരങ്ങള്‍
കൊല്‍ക്കത്തയ്ക്ക് വേണമെങ്കിൽ ആ സാധ്യതയും പരിശോധിക്കാം. പക്ഷേ, അവരുടെ ടീം മാനേജ്‌മെന്റ് പ്രവർത്തിക്കുന്ന രീതി വെച്ച് നോക്കുമ്പോൾ റിങ്കു സിങ് തന്നെയാകും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ നായകനെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
പിന്തുണച്ച് ചോപ്ര
റിങ്കുവിനെ ആകാശ് ചോപ്രയും പിന്തുണച്ചു. കഴിഞ്ഞ സീസണിൽ റിങ്കുവിനെ വൈസ് ക്യാപ്റ്റനായി നിയമിച്ച ഫ്രാഞ്ചൈസിയുടെ തീരുമാനം, അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിൽ കെകെആറിനുള്ള വിശ്വാസത്തിന്റെ വലിയൊരു സൂചനയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒരേയൊരു ഓപ്ഷൻ മാത്രമേയുള്ളൂ, അത് റിങ്കു സിങാണ്. കഴിഞ്ഞ വർഷം അവർ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. അത് അദ്ദേഹത്തിന്റെ സാധ്യതകൾ കൂടുതൽ ശക്തമാക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. നരെയ്ൻ മറ്റൊരു ഓപ്ഷനാണ്. അദ്ദേഹം മുൻപ് ടീമിനെ നയിച്ചിട്ടുണ്ട്, അതുകൊണ്ട് അതൊട്ടും മോശം തീരുമാനമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary
Following Ajinkya Rahane’s retirement, Kolkata Knight Riders need a new captain before the December 16 IPL auction. Former cricketers Irfan Pathan and Aakash Chopra believe Rinku Singh is the best choice to lead the team.