AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Japan: സ്കൂളിൽ ശുചീകരണ തൊഴിലാളികളില്ല! ചുമ്മാതല്ല, ജപ്പാൻക്കാർക്ക് ഇത്ര ‘വൃത്തി’

Japanese Cleanliness: പൗര ബോധത്തിലൂടെയും ശുചിത്വബോധത്തിലൂടെയും വീണ്ടും ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ആരാധകർ. ജപ്പാൻക്കാരുടെ ഈ വൃത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നവയല്ല, അത് അവരുടെ ജീവിതചര്യയുടെ ഭാഗമാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യമായി ജപ്പാൻ നിലനിൽക്കുന്നത്.

Nithya Vinu
Nithya Vinu | Updated On: 15 Jun 2026 | 09:59 PM
ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. മത്സരം കഴിഞ്ഞതോടെ ആവേശത്തോടെ വീശിയ അതേ നീല കവറുകളുമായി അവർ ഗാലറിയിലെ ഓരോ വരിയിലും ഇറങ്ങി. അവിടെ കിടന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഒന്നുപോലും ബാക്കിവെക്കാതെ കൃത്യമായി പെറുക്കിയെടുത്ത് കവറുകളിലാക്കാൻ തുടങ്ങി. (Image Credit source: Getty Images
)

ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. മത്സരം കഴിഞ്ഞതോടെ ആവേശത്തോടെ വീശിയ അതേ നീല കവറുകളുമായി അവർ ഗാലറിയിലെ ഓരോ വരിയിലും ഇറങ്ങി. അവിടെ കിടന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഒന്നുപോലും ബാക്കിവെക്കാതെ കൃത്യമായി പെറുക്കിയെടുത്ത് കവറുകളിലാക്കാൻ തുടങ്ങി. (Image Credit source: Getty Images )

1 / 5
ജപ്പാൻക്കാരുടെ ഈ വൃത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നവയല്ല, അത് അവരുടെ ജീവിതചര്യയുടെ ഭാഗമാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യമായി ജപ്പാൻ നിലനിൽക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തിൽ ജപ്പാൻകാർ പുലർത്തുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന് പിന്നിൽ നൂറ്റാണ്ടുകളായുള്ള ചില സാമൂഹിക, സാംസ്കാരിക കാരണങ്ങളുണ്ട്.

2 / 5
ജാപ്പനീസ് കുട്ടികൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ശുചിത്വത്തിന്റെ പാഠങ്ങൾ പറഞ്ഞ് കൊടുക്കുന്നു. ജപ്പാനിലെ സ്കൂളുകളിൽ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും വൃത്തിയാക്കാൻ പ്രത്യേക ശുചീകരണ തൊഴിലാളികളില്ലെന്ന് അറിയാമോ? പകരം, കുട്ടികൾ തന്നെയാണ് അവരുടെ ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കുന്നത്.'സൂജി' എന്ന ഈ ശീലത്തിലൂടെ സ്വന്തം ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന ബോധം ഓരോ കുട്ടിയുടെയും മനസ്സിൽ ചെറുപ്പത്തിലേ ഉറച്ചുപോകുന്നു.

3 / 5
ജപ്പാനിലെ തദ്ദേശീയ മതമായ 'ഷിന്റോ' വിശ്വാസപ്രകാരം 'വൃത്തി' എന്നാൽ ദൈവീകതയാണ്, 'അഴുക്ക്' എന്നാൽ തിന്മയും. മനസ്സും ശരീരവും ചുറ്റുപാടും എപ്പോഴും ശുദ്ധമായിരിക്കണമെന്നാണ് ഈ മതം പഠിപ്പിക്കുന്നത്. അതുപോലെ, വർഷാവസാനം ജപ്പാൻകാർ ഒത്തുകൂടി നടത്തുന്ന വലിയൊരു ശുചീകരണ പ്രക്രിയയാണ് 'ഒസോജി'. വീടുകളും ഓഫീസുകളും പൊതുസ്ഥലങ്ങളും ഈ സമയത്ത് അവർ വൃത്തിയാക്കുന്നു.

4 / 5
 കോവിഡിന് മുമ്പ് തന്നെ, പനിയോ ചുമയോ വരികയാണെങ്കിൽ, അത് വഴി മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ വേണ്ടിയാണ് ജപ്പാൻകാർ മാസ്ക് ധരിക്കാറുണ്ട്. അതുപോലെ, ജപ്പാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

5 / 5
Follow Us