Thursday Astro Remedies: ഭാര്യയുമായി എന്നും തർക്കമാണോ? മഹാവിഷ്ണുവിന്റെ അപ്രീതിയാണ് കാരണം, ഈ പ്രതിവിധികൾ ചെയ്യൂ
Thursday Astro Remedies: ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യാഴം ദുർബലം ആണെങ്കിൽ ആ വ്യക്തിക്ക് ഒരിക്കലും അയാളുടെ ജീവിതത്തിൽ പുരോഗതിയും മനസ്സമാധാനവും ലഭിക്കില്ല. ദാമ്പത്യജീവിതം താറുമാറാകും. സാമ്പത്തിക ഭദ്രത ലഭിക്കില്ല. കുടുംബത്തിൽ എന്നും തർക്കങ്ങൾ നിലനിൽക്കും.

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളായ സമ്പത്ത് ദാമ്പത്യജീവിതം കുട്ടികൾ എന്നിവയ്ക്കുള്ള അനുഗ്രഹം ചൊരിയുന്നത് വ്യാഴമാണ്. വിശ്വാസം അനുസരിച്ച് വ്യാഴാഴ്ച ഭഗവാൻ വിഷ്ണുവിനെ ശരിയായ ക്രമങ്ങളaടെ ആരാധിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറയും.

ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യാഴം ദുർബലം ആണെങ്കിൽ ആ വ്യക്തിക്ക് ഒരിക്കലും അയാളുടെ ജീവിതത്തിൽ പുരോഗതിയും മനസ്സമാധാനവും ലഭിക്കില്ല. ദാമ്പത്യജീവിതം താറുമാറാകും. സാമ്പത്തിക ഭദ്രത ലഭിക്കില്ല. കുടുംബത്തിൽ എന്നും തർക്കങ്ങൾ നിലനിൽക്കും. അതിനാൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി വ്യാഴാഴ്ച ഈ പ്രതിവിധികൾ ചെയ്യൂ. (photo credit: TV9)

വ്യാഴാഴ്ച മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞപ്പഴങ്ങൾ, കുങ്കുമം, മഞ്ഞ ചന്ദനം, അല്ലെങ്കിൽ മഞ്ഞൾ എന്നിവ ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യവും സന്തോഷവും വർദ്ധിപ്പിക്കും. വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ശുഭകരമാണ്. (photo credit: TV9)

വൈകുന്നേരം രാവിലെയോ നിങ്ങൾക്ക് സമാധാനമായി ഇരിക്കാൻ സാധിക്കുന്ന സമയത്ത് ഇരുന്ന വിഷ്ണു സഹസ്രനാമം ജപിക്കുക.വ്യാഴാഴ്ച ദിവസങ്ങളിൽ സൂര്യഭഗവാന് ജലം അർപ്പിച്ച് വിഷ്ണുക്ഷേത്രത്തിൽ പോയി നെയ്യ് വിളക്ക് കൊളുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭഗവാൻ ഹരി പ്രസാദിക്കുകയും അദ്ദേഹം സന്തോഷകരമായ ജീവിതം അനുഗ്രഹിക്കുകയും ചെയ്യും. (photo credit: TV9)

വ്യാഴാഴ്ച ദിവസങ്ങളിൽ വിഷ്ണു ഭഗവാനെ കുങ്കുമപ്പൂവ് പാലിൽ ചേർത്ത് സമർപ്പിക്കുക അല്ലെങ്കിൽ കുങ്കുമപ്പൂവ് ചേർത്ത് പായസം ഉണ്ടാക്കി കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുക. ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. വ്യാഴാഴ്ച ദിവസങ്ങളിൽ ആവശ്യക്കാർക്ക് പഴങ്ങൾ ദാനം ചെയ്യുന്നത് ജാതകത്തിൽ ശുഭയോഗം സൃഷ്ടിക്കുകയും വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും ചെയ്യും.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)