ഒരു റെഡ്മി സംഭവം! 10000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ മാക്സ് 5G ലോഞ്ച് ചെയ്തു | REDMI Note 17 Pro Max 5G launched with 10000mAh battery; Key Features, Price and More Malayalam news - Malayalam Tv9

ഒരു റെഡ്മി സംഭവം! 10000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ മാക്സ് 5G ലോഞ്ച് ചെയ്തു

Published: 

28 Aug 2026 | 09:29 PM

REDMI Note 17 Pro Max 5G launched: 10000mAh ബാറ്ററി സഹിതം നോട്ട് 17 പ്രോ മാക്സ് 5ജി ലോഞ്ച് ചെയ്തു. 499 USD (ഏകദേശം 47,670 രൂപ) പ്രാരംഭ വിലയിൽ ആണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 2.6GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. ക്ലൗഡ് ബ്ലഷ് (ഫോട്ടോക്രോമിക് ഫിനിഷ്), ഗ്രീൻ, പർപ്പിൾ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

1 / 6
 റെഡ്മി തങ്ങളുടെ നോട്ട് 17 സീരീസിന്റെ ഭാഗമായി ആഗോളതലത്തിൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജി (REDMI Note 17 Pro Max 5G) ലോഞ്ച് ചെയ്തു. ഇതോടൊപ്പം തന്നെ റെഡ്മി നോട്ട് 17 പ്രോ 5ജി  (REDMI Note 17 Pro 5G) മോഡലും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിൽ നോട്ട് 17 പ്രോ മാക്സ് 5ജി ആണ് ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. കാരണം  10000mAh ബാറ്ററി സഹിതമാണ് ഈ റെഡ്മി​ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. (Image credit: Xiaomi Global Website)

2 / 6
 റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

3 / 6
 കരുത്ത്: 2.6GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. അഡ്രിനോ 812 ജിപിയു, 8GB / 12GB LPDDR5X റാം, 128GB (UFS 2.2) / 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം.

4 / 6
 ക്യാമറ: 50MP മെയിൻ ക്യാമറ (f/1.5അപ്പർച്ചർ), OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് എന്നിവയും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പർച്ചർ, 4k വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. സുരക്ഷയ്ക്കായി IP66+IP68+IP69+IP69K റേറ്റിങ് ആണ് നൽകിയിരിക്കുന്നത്.

5 / 6
 10000mAh ബാറ്ററി, 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിൽ ഉണ്ട്.  ക്ലൗഡ് ബ്ലഷ് (ഫോട്ടോക്രോമിക് ഫിനിഷ്), ഗ്രീൻ, പർപ്പിൾ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

6 / 6
വില: റെഡ്മി നോട്ട് 17 പ്രോ മാക്സ് 5G 499 USD (ഏകദേശം 47,670 രൂപ) പ്രാരംഭ വിലയിൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച ബാറ്ററി ശേഷിയിലൂടെ ഉപയോക്താക്കളെ ആകർഷിക്കാൻ ഈ മോഡലിന് കഴിയും. റെഡ്മി നോട്ട് 17 സീരീസിൽ റെഡ്മി നോട്ട് 17 5ജി ഇതിനകം ഇന്ത്യയിലും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ട പ്രോ മാക്സ് മോഡലിന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി നിലവിൽ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Loading...
Unable to load recommendations.
Follow Us
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ