Renu Sudhi: വെറും 45 രൂപ; സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി
Renu Sudhi’s 45 Instagram Subscription Goes Viral: സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രത്യേക പോസ്റ്റുകള്‍, സ്‌റ്റോറികള്‍, കമന്റുകളില്‍ പ്രത്യേക ബാഡ്ജ്, ലൈവ് സെഷന്‍, ചാറ്റ്, ബ്രോഡ്കാസ്റ്റ് ചാനല്‍ തുടങ്ങിയവയും എക്‌സ്‌ക്ലുസീവായി ലഭിക്കുന്നതാണ്.

ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ പണമടച്ച് രേണു സുധിയുടെ അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്. ഇതുവഴി താരം പങ്കിടുന്ന പ്രത്യേക പോസ്റ്റുകളും മറ്റും ആരാധകര്‍ക്ക് കാണാനാകും. (Image Credits: Renu Sudhi Instagram)

സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രത്യേക പോസ്റ്റുകള്‍, സ്‌റ്റോറികള്‍, കമന്റുകളില്‍ പ്രത്യേക ബാഡ്ജ്, ലൈവ് സെഷന്‍, ചാറ്റ്, ബ്രോഡ്കാസ്റ്റ് ചാനല്‍ തുടങ്ങിയവയും എക്‌സ്‌ക്ലുസീവായി ലഭിക്കുന്നതാണ്.

മറ്റ് താരങ്ങളെ അപേക്ഷിച്ച് വളരെ മിതമായ നിരക്കാണ് രേണു സുധി സബ്‌സ്‌ക്രിപ്ഷനായി ആരാധകരില്‍ നിന്ന് ഈടാക്കുന്നുള്ളൂ. വെറും 45 രൂപ മാത്രമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്.

ചെറിയ തുക ഈടാക്കുന്നത് കൊണ്ടുതന്നെ വളരെ വേഗത്തില്‍ രേണുവിന് സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാനും സാധിക്കും. 377000 ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്.

രേണുവിന് പണത്തോട് അത്യാഗ്രഹമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസിന് ശേഷം രേണു സുധിയുടെ ഗ്രാഫ് ദിനംപ്രതി മുകളിലേക്ക് ഉയരുകയാണ്. ഇപ്പോള്‍ കൈനിറയെ പ്രോജക്ടുകള്‍ ഉള്ള താരം, വിദേശരാജ്യങ്ങളില്‍ പോലും ഉദ്ഘാടനങ്ങള്‍ക്കായി പോകാറുണ്ട്.