ഏകദിന സ്ക്വാഡിൽ വീണ്ടും തഴഞ്ഞു; ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ഭാവി അനിശ്ചിതത്വത്തിൽ | Rishabh Pant Dropped Again: Is His White-Ball Cricket Career Over Malayalam news - Malayalam Tv9

ഏകദിന സ്ക്വാഡിൽ വീണ്ടും തഴഞ്ഞു; ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ഭാവി അനിശ്ചിതത്വത്തിൽ

Published: 

17 Sep 2026 | 12:34 PM

Rishabh Pant Excluded from India’s ODI Squad: ഒരുകാലത്ത് എല്ലാ ഫോർമാറ്റുകളിലും എം. എസ്. ധോണിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന താരമാണ് പന്ത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് സ്ഥിര സാന്നിധ്യമാകുമെന്ന് കരുതി. എന്നാല്‍ ആദ്യം ടി20യില്‍ സ്ഥാനം നഷ്ടമായി. ഇപ്പോഴിതാ, ഏകദിനത്തിലും.

1 / 5
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിന് ഇനി ഭാവിയില്ലേയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ പന്തിനെ ഉള്‍പ്പെടുത്തുമെന്ന് കരുതിയെങ്കിലും സെലക്ടര്‍മാര്‍ തഴഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും മങ്ങി. ഏഷ്യൻ ഗെയിംസ് തിരക്കുകൾ കാരണം കിഷൻ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ലഭ്യമല്ലാതിരുന്നിട്ടും പന്തിനെ പരിഗണിച്ചില്ല  (Image Credit Source: PTI).

2 / 5
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ കെഎല്‍ രാഹുലിനെയും, ധ്രുവ് ജൂറെലിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഒരുകാലത്ത് എല്ലാ ഫോർമാറ്റുകളിലും എം. എസ്. ധോണിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന താരമാണ് പന്ത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് സ്ഥിര സാന്നിധ്യമാകുമെന്ന് കരുതി. എന്നാല്‍ ആദ്യം ടി20യില്‍ സ്ഥാനം നഷ്ടമായി. ഇപ്പോഴിതാ, ഏകദിനത്തിലും.

3 / 5
നിലവിൽ ടെസ്റ്റ് ടീമിന്റെ ഭാഗമാണെങ്കിലും വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. ഐപിഎല്ലിലെ പ്രകടനവും തൃപ്തികരമായിരുന്നില്ല. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കാശ്മീരിനെതിരായ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പന്ത് നയിക്കും. എന്നാലും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് പ്രയാസകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

4 / 5
2019 ഏകദിന ലോകകപ്പിൽ പന്ത് കളിച്ചിട്ടുണ്ട്. കാർ അപകടത്തെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകൾ കാരണം 2023-ലെ ലോകകപ്പില്‍ കളിക്കാനായില്ല. ഇനി 2027-ലെ ലോകകപ്പിലും ഇടം നേടാനും സാധ്യത കുറവാണ്. ടി20യില്‍ ഇഷാന്‍ കിഷനും, സഞ്ജു സാംസണുമാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍.

5 / 5
അദ്ദേഹത്തിന്റെ വൈറ്റ് ബോൾ ഭാവി അനിശ്ചിതത്വത്തിലാണ്. അവസാന രണ്ട് ഐപിഎൽ സീസണുകൾ നിരാശാജനകമായിരുന്നു. 2025-ൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 269 റൺസാണ് താരം നേടിയത്. 2026-ൽ 14 മത്സരങ്ങളിൽ നിന്ന് 312 റൺസ് നേടി. ഇതോടെ ടി20യിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകളും അടഞ്ഞു.

Loading...
Unable to load recommendations.
Follow Us
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും