AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vaibhav Sooryavanshi: മൂന്നാം ടി20യില്‍ വൈഭവ് സൂര്യവംശി കളിക്കും? സൂചന നല്‍കി ക്യാപ്റ്റന്‍

India Wins Afghanistan T20I Series : മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിച്ചേക്കുമെന്ന് അയ്യര്‍ സൂചന നല്‍കി.

Jayadevan AM
Jayadevan AM | Published: 16 Sep 2026 | 06:39 PM
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.  വ്യാഴാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിച്ചേക്കുമെന്ന് അയ്യര്‍ സൂചന നല്‍കി. 15-കാരന്‍ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയേക്കും. വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും (Image Credit Source: PTI).

1 / 5
എല്ലാ താരങ്ങള്‍ക്കും വിക്കറ്റുമായി പൊരുത്തപ്പെടാനും കുറച്ച് പരിശീലനം ലഭിക്കാനും ആഗ്രഹിക്കുന്നു. പുറത്തിരിക്കുന്ന കളിക്കാർക്ക് അവസരം നൽകാനുള്ള നല്ലൊരു അവസരമായിരിക്കും മൂന്നാം ടി20യെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അവസരം കാത്തിരിക്കുന്ന വാഷിങ്ടണ്‍ സുന്ദര്‍, യാഷ് താക്കൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നാളെ കളിച്ചേക്കും.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാളത്തെ മത്സരഫലം അപ്രസക്തമാണ്.

2 / 5
ആദ്യ രണ്ട് ടി20യിലും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം. ആ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 156 റണ്‍സെടുത്തു. ഇന്ത്യ 13.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

3 / 5
രണ്ടാം ടി20യിലും ഏഴു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സെടുത്തു. ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിജയം അനായാസമാക്കി.

4 / 5
നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാം ടി20യിലും ജയിച്ച് പരമ്പര തൂത്തുവാരുകയാകും ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത്, ഒരു മത്സരത്തിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും അഫ്ഗാനിസ്ഥാന്റെ ശ്രമം. രാത്രി 7.30-ന് ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നാളെ മൂന്നാം ടി20 നടക്കുന്നത്.

5 / 5
Follow Us