AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: കൊടുംചൂടിൽ സംസ്ഥാനം, ആശ്വാസമഴ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം

Kerala Rain Alert, Weather Forecast: വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയേക്കും.

Kerala Weather Update:  കൊടുംചൂടിൽ സംസ്ഥാനം, ആശ്വാസമഴ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 17 Sep 2026 | 02:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊള്ളുന്ന വെയിലിലും വിവിധ ജില്ലകളിൽ ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഇരുപത് വരെ വിവിധയിടങ്ങളിൽ മഴ തുടരുന്നതായിരിക്കും.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

സെപ്റ്റംബർ 17: പത്തനംതിട്ട, ഇടുക്കി

സെപ്റ്റംബർ 18: ആലപ്പുഴ, കോട്ടയം, ഇടുക്കി

സെപ്റ്റംബർ 19: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സെപ്റ്റംബർ 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 18, 19 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങിയേക്കും.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ കർണാടക യിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു .  ഈ സാഹചര്യത്തിൽ കേരളത്തിൽ സെപ്റ്റംബർ  20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.  17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 18, 19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

കൊടുംചൂടിൽ ജാഗ്രത വേണം

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

English Summary:

Kerala Weather Forecast, Light rainfall is very likely to occur at isolated places in the Thiruvananthapuram and Pathanamthitta districts.

Follow Us