2027 ലോകകപ്പിൽ കളിക്കുമോ? ഒടുവിൽ മൗനം വെടിഞ്ഞ് രോഹിത് ശർമ്മ
Rohit Sharma Reacts to World Cup 2027 Participation Speculations: അടുത്ത ലോകകപ്പിൽ അദ്ദേഹം കളിക്കുമോ എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ രോഹിത് ശര്‍മ മൗനം വെടിഞ്ഞത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വെച്ച് സദസ്സിൽ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

2027-ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ കളിക്കുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വ്യാപകമാണ്. തന്നേക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് രോഹിത് ശര്‍മ രംഗത്തെത്തി. 2027 ഒക്ടോബർ ഇനിയും വളരെ അകലെയാണെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം വ്യക്തമാക്കി (Image Credit Source: PTI).

ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിതിന്റെ കരിയർ ഇനി ഏത് ദിശയിലേക്ക് പോകുമെന്നതിനെക്കുറിച്ചാണ് ആരാധകരും മുന്‍ താരങ്ങളും ചര്‍ച്ച ചെയ്യുന്നത്. അടുത്ത ലോകകപ്പിൽ അദ്ദേഹം കളിക്കുമോ എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ രോഹിത് മൗനം വെടിഞ്ഞത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വെച്ച് സദസ്സിൽ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍.

"2027 ഒക്ടോബർ ഇനിയും ഒരുപാട് അകലെയാണ്, അതിനെക്കുറിച്ച് നമുക്ക് അപ്പോൾ നോക്കാം", എന്നായിരുന്നു രോഹിതിന്റെ മറുപടി. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ, 2024-ൽ രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം വെസ്റ്റ് ഇൻഡീസിലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം മുംബൈയിൽ നടത്തിയതുപോലെ ആരാധകർക്കായി ഓപ്പൺ ബസ് പരേഡ് ഉണ്ടായിരിക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഇനി ഒരു ബസ് പരേഡ് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ, രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തള്ളിക്കളഞ്ഞിരുന്നു. രോഹിത് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ആവശ്യമില്ലാത്ത അഭ്യൂഹങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നായിരുന്നു സൈകിയ വ്യക്തമാക്കിയത്.

"എല്ലാ മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അപ്പോൾ പിന്നെ ഇനി എന്താണ് വേണ്ടത്? കഴിഞ്ഞ മത്സരത്തിൽ (ഇംഗ്ലണ്ടിനെതിരെ) അദ്ദേഹം 138 റൺസ് നേടിയിരുന്നു, അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ഈ അഭ്യൂഹങ്ങൾ? ഊഹാപോഹങ്ങൾ പരത്തുന്നവർക്ക് കൂടുതൽ കൊടുക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല", സൈകിയ വിശദീകരിച്ചു.