AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Stock Market: ഒറ്റരാത്രികൊണ്ട് പണം ഇരട്ടിയാക്കാം! സ്റ്റോക്ക് മാർക്കറ്റിലെ വൻ തട്ടിപ്പുകൾ തിരിച്ചറിയാം

Essential Safety Tips for Beginner Investors: തെറ്റായ ട്രേഡിംഗ് ആപ്പുകൾ, ടെലഗ്രാം, വാട്‌സ്ആപ്പ് സിഗ്നൽ ഗ്രൂപ്പുകൾ, വ്യാജ ഗ്യാരന്റീഡ് റിട്ടേൺ പദ്ധതികൾ എന്നിവയിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. അതുകൊണ്ട് തന്നെ, ഓഹരി വിപണിയിൽ സുരക്ഷിതമായി നിക്ഷേപം നടത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

Stock Market: ഒറ്റരാത്രികൊണ്ട് പണം ഇരട്ടിയാക്കാം! സ്റ്റോക്ക് മാർക്കറ്റിലെ വൻ തട്ടിപ്പുകൾ തിരിച്ചറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 10 Sep 2026 | 08:40 PM

ഓഹരി വിപണി (Stock Market) എന്നാൽ കമ്പനികളുടെ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഒരു പൊതു പ്ലാറ്റ്‌ഫോമാണ്. ഇന്ന് പലരും, ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ അറിവോ, സാമ്പത്തിക ഉപദേഷകന്റെ പിന്തുണ ഇല്ലാതെ നിക്ഷേപം തുടങ്ങിയാൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന വാഗ്ദാനങ്ങളിൽ വീണ് വലിയ തുകകൾ നഷ്ടപ്പെടുന്ന വാർത്തകൾ ദിവസേന നാം കേൾക്കാറുണ്ട്. തെറ്റായ ട്രേഡിംഗ് ആപ്പുകൾ, ടെലഗ്രാം, വാട്‌സ്ആപ്പ് സിഗ്നൽ ഗ്രൂപ്പുകൾ, വ്യാജ ഗ്യാരന്റീഡ് റിട്ടേൺ പദ്ധതികൾ എന്നിവയിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. അതുകൊണ്ട് തന്നെ, ഓഹരി വിപണിയിൽ സുരക്ഷിതമായി നിക്ഷേപം നടത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ ഒരിക്കലും ലാഭം ഉറപ്പുനൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ മാസംതോറും നിശ്ചിത ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതിയോ വ്യക്തിയോ ഉണ്ടെങ്കിൽ അത്  തട്ടിപ്പായിരിക്കും. അതിനാൽ, വിപണിയിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപം നടത്തുക.

ALSO READ: ഓഹരി വിപണിയിൽ ആദ്യമായിട്ടാണോ, തുടക്കക്കാർ ഏത് തരം ഷെയറുകളിലാണ് നിക്ഷേപിക്കേണ്ടത്?

ഏതെങ്കിലും ബ്രോക്കർ അല്ലെങ്കിൽ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ വഴി നിക്ഷേപം നടത്തുന്നതിന് മുമ്പ് അവർക്ക് സെബി രജിസ്ട്രേഷൻ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ നമ്പർ പരിശോധിക്കാൻ സാധിക്കും.

ടെലഗ്രാം, വാട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ വൻ ലാഭം തരുമെന്ന് വാഗ്ദാനം ചെയ്ത് നൽകുന്ന ട്രേഡിംഗ് ടിപ്പുകൾ വിശ്വസിക്കരുത്. ഇവരിൽ പലരും ‘പമ്പ് ആൻഡ് ഡംപ്’ രീതി ഉപയോഗിച്ച് ചെറു സ്റ്റോക്കുകളുടെ വില കൃത്രിമമായി ഉയർത്തി നിക്ഷേപകരെ ചതിക്കുന്നവരാണ്.

പ്രമുഖ ദേശീയ ബ്രോക്കറേജുകളുടെ ഔദ്യോഗിക ആപ്പുകൾ മാത്രം ട്രേഡിംഗിനായി ഉപയോഗിക്കുക. മറ്റ് ലിങ്കുകൾ വഴിയോ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പണം നിക്ഷേപിക്കരുത്.

ട്രേഡിംഗിനോ നിക്ഷേപത്തിനോ വേണ്ടി ഏതെങ്കിലും വ്യക്തിയുടെയോ ഏജന്റിന്റെയോ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകരുത്. ട്രേഡിംഗ് തുക എപ്പോഴും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഡിമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഔദ്യോഗിക വഴിയിലൂടെ മാത്രം കൈമാറുക.

തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?

നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് നേരിട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ cybercrime.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരാതി നൽകുകയോ ചെയ്യേണ്ടതാണ്.

English Summary:

Stock market scams are becoming increasingly common, with many investors losing large amounts of money after falling for promises of easy and quick profits. Investors should be cautious and verify the authenticity of trading platforms, investment advice, and return promises before putting their money into the stock market.

Follow Us