AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ

Thiruvananthapuram Child Death Case: മലയിൻകീഴ് വിളവൂർകല്ലിൽ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി. കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ കയറി മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്.

Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Sep 2026 | 09:01 PM

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി ഒന്നരവയസുകാരിയോട് കൊടുക്രുരത. മലയിൻകീഴ് വിളവൂർകല്ലിൽ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി. കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ കയറി മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്.

ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെയും അമ്മയെയും പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീ മുറിയുടെ വാതിലിൽ തട്ടിവിളച്ചപ്പോഴാണ് പുറത്തിറങ്ങിവന്ന ക്രിസ്റ്റി, താൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വിവരം ബന്ധുവിനോട് തുറന്നു പറഞ്ഞത്. നാട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുകയും കൃത്യത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ കണ്ടെത്തുന്നതിനായി തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു.

ALSO READ: വൈദ്യുതി നിയന്ത്രണം SMS വഴി; കെഎസ്ഇബി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

ഒറ്റയിൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ആദ്യം എത്തിച്ചത്. ഇവിടെനിന്നും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കുടുംബ പ്രശ്നമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ക്രിസ്റ്റിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബാർജീവനക്കാരനെ ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ

കഴക്കൂട്ടത്ത് ബാറിൽ സംഘർഷത്തിന് പിന്നാലെ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവാർ കരുംകുളം സ്വദേശി നിധിനാണ് സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കുളത്തൂർ ഗുരുനാഗറിന് സമീപത്തുള്ള ബാറിൽ ആക്രമണം നടന്നത്. സംഭവത്തിൽ ബാർ ജീവനക്കാനന് ഗുരുതരമായി പരിക്കേറ്റിരുന്നു. കണിയാപുരം സ്വദേശിയായ ഇയാൾ നിലവിൽ ചികിത്സയിലാണ്. മിഥുനടക്കമുള്ള സംഘം മദ്യപിക്കുന്നതിനിടയിൽ ബില്ലുമായി എത്തിയ ബാർ ജീവനക്കാരുമായി തർക്കം ഉണ്ടാവുകയും പിന്നാലെ സംഘർഷം ഉടലെടുക്കുകയുമായിരുന്നു.

തുടർന്ന് ഇവർ വിഷ്ണുവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും പിന്നീട് കൈയ്യിലുണ്ടായിരുന്ന ഫോർക്കുകൊണ്ട് ഇയാളുടെ കണ്ണിന് നേർക്ക് കുത്താൻ ശ്രമിക്കുന്നതിനിടെ വലത് നെറ്റിയിൽ പരിക്കേൽക്കുകയുമായിരുന്നു. പിന്നാലെ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നെഞ്ചിലും തലയിലും സംഘം മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നിധിനെ പിടികൂടാൻ സാധിച്ചത്. സംഘർഷത്തിൽ പങ്കുള്ള മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയാണ്.

English Summary:

A one-year-old girl was killed by her mother, Kristy, in Malayinkeezhu Thiruvananthapuram. Police and neighbors says Incident was occurred over family dispute.

Follow Us