മനം പോലെ മംഗല്യം! സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; വിവാഹച്ചിത്രങ്ങളുമായി താരം | Samantha Ruth Prabhu and Raj Nidimoru Wedding Pics Go Viral: Fans React to Surprise Ceremony Malayalam news - Malayalam Tv9

മനം പോലെ മംഗല്യം! സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; വിവാഹച്ചിത്രങ്ങളുമായി താരം

Updated On: 

01 Dec 2025 18:28 PM

Samantha Ruth Prabhu and Raj Nidimoru Wedding Pics :ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 30 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞതിനെ കുറിച്ച് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് എത്തി.

1 / 6തെന്നിന്ത്യൻ താരം നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിഡിമോരുവും വിവാഹിതരായതായി. ഇന്ന് രാവിലെ  കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. (Image Credits: Instagram)

തെന്നിന്ത്യൻ താരം നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിഡിമോരുവും വിവാഹിതരായതായി. ഇന്ന് രാവിലെ കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. (Image Credits: Instagram)

2 / 6

ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 30 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞതിനെ കുറിച്ച് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് എത്തി.

3 / 6

റെഡ് ചില്ലി നിറത്തിലുള്ള പട്ട് സാരിയാണ് സാമന്ത വിവാഹത്തിനായി തിരഞ്ഞെടുത്തത്. വെളുത്ത പൈജാമയും സ്വർണ്ണ നിറത്തിലുള്ള നെഹ്റു ജാക്കറ്റുമാണ് രാജ് അണിഞ്ഞിരുന്നത്.

4 / 6

ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഇന്ത്യൻ സിനിമയിലെ താരങ്ങളടക്കം നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകൾ നേർന്ന് എത്തുന്നത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്.

5 / 6

കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും റിലേഷൻഷിപ്പ് റൂമറുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ സാമന്തയോ രാജോ പ്രതികരിച്ചിരുന്നില്ല. ഏറെക്കാലമായി എല്ലാ യാത്രകളിലും സാമന്തയ്ക്കൊപ്പം രാജും ഉണ്ടായിരുന്നു.

6 / 6

നടൻ ​നാ​ഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. എന്നാൽ അധികം വൈകാതെ ഇരുവരുംവിവാഹമോചിതരാവുകയായിരുന്നു. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022-ലാണ് ഇവർ വേർപിരിഞ്ഞുത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും