ഈ വിലയ്ക്ക് ഐഫോൺ കിട്ടുമല്ലോ! വിൽപ്പന തുടങ്ങി 8-ാം ദിവസം സാംസങ് ഗാലക്സി M47 5G വില കൂട്ടി | Samsung Galaxy M47 5G price hiked; new price, bank discounts, availability and more Malayalam news - Malayalam Tv9

ഈ വിലയ്ക്ക് ഐഫോൺ കിട്ടുമല്ലോ! വിൽപ്പന തുടങ്ങി 8-ാം ദിവസം സാംസങ് ഗാലക്സി M47 5G വില കൂട്ടി

Published: 

12 Jul 2026 | 12:43 PM

Samsung Galaxy M47 5G price hiked: വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ഗാലക്സി എം47 5ജി 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 23999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 26999 രൂപ വിലയിലും 8GB + 256GB ടോപ് വേരിയന്റ് 31999 രൂപ വിലയിലുമാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇവയ്ക്ക് യഥാക്രമം 32999 രൂപ, 36999 രൂപ, 41999 രൂപ എന്നിങ്ങനെയാണ് ആമസോണിലെ വില.

1 / 6
 ജൂ​ലൈ 4ന് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച സാംസങ് ഗാലക്സി എം47 5ജി (Samsung Galaxy M47 5G) ഇതിനോടകം ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അ‌വർ ഭാഗ്യവാന്മാരാണ്. അ‌തേസമയം, വാങ്ങണമെന്ന് കരുതിയിരിക്കുന്നവരെ നിർഭാഗ്യവശാൽ നിർഭാഗ്യവാന്മാർ എന്ന് വിളിക്കേണ്ടി വരും. കാരണം വിൽപ്പന തുടങ്ങി എട്ടാം പൊക്കം സാംസങ് ഈ ഫോണിന്റെ വില വർധിപ്പിച്ചിരിക്കുന്നു.

2 / 6
 വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ഗാലക്സി എം47 5ജി 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 23999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 26999 രൂപ വിലയിലും  8GB + 256GB ടോപ് വേരിയന്റ് 31999 രൂപ വിലയിലുമാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇവയ്ക്ക് യഥാക്രമം 32999 രൂപ, 36999 രൂപ, 41999 രൂപ എന്നിങ്ങനെയാണ് ആമസോണിലെ വില. സാംസങ് വെബ്​സൈറ്റിലും ഇതേ വിലയാണ്.

3 / 6
ഇപ്പോഴത്തെ വിലയിൽ ഈ സാംസങ് ഫോൺ വാങ്ങുന്ന കാശുണ്ടെങ്കിൽ പഴയ ഐഫോൺ മോഡലുകൾ വാങ്ങാമല്ലോയെന്ന് പറഞ്ഞാൽ ഒട്ടും അ‌തിശയോക്തിയില്ല. സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ പൊതുവിൽ വില കൂടുതലാണ് എന്നത് ഇതിനകം വ്യക്തമായ കാര്യമാണ്. എന്നാൽ ലോഞ്ചിന് ശേഷം ഇത്ര  പെട്ടെന്ന് വില കുത്തനെ ഉയർന്നത് സ്മാർട്ട്ഫോൺ പ്രേമികളെ അ‌മ്പരപ്പിക്കുന്നു.

4 / 6
എന്തുകൊണ്ട് വില കൂടി?: വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് സ്പെഷൽ വില എന്ന നിലയിലാകാം ആദ്യ ഏഴ് ദിവസങ്ങളിൽ ഈ സാംസങ് ഫോൺ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തത്. എന്നാൽ ലോഞ്ച് ഓഫറുകൾ അ‌വസാനിച്ചതോടെ സാംസങ് ഇതിന് നിശ്ചയിച്ചിരുന്ന യഥാർഥ വില നിലവിൽ വരികയായിരുന്നു എന്നാണ് മനസിലാക്കാനാകുന്നത്. നിലവിൽ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ഈ ഫോണിന് ലഭ്യമായിരിക്കുന്ന ഓഫർ.

5 / 6
പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, 800 നിറ്റ്സ് (HBM) വരെ / 1400 നിറ്റ്സ് (പീക്ക്) ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, 45W ഫാസ്റ്റ് ചാർജിങ്, 6000mAh ബാറ്ററി, ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ, അഡ്രിനോ 710 GPU, LPDDR5X റാം, UFS 3.1 സ്റ്റോറേജ്.

6 / 6
ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ), 12MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA/ NSA, 4G VoLTE, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 (6 OS അപ്‌ഗ്രേഡുകളും 6 വർഷ സുരക്ഷാ പിന്തുണയും).

Loading...
Unable to load recommendations.
Follow Us
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി