യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത | Sanju Samson under pressure: Will BCCI drop the Kerala batter from Asian Games squad after disastrous Ireland and England tours Malayalam news - Malayalam Tv9

Sanju Samson: യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

Published: 

12 Jul 2026 | 07:35 PM

Sanju Samson’s Form Slump: അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും നടന്ന ടി20 പരമ്പരകളില്‍ നിരാശജനകമായ പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച നാലു മത്സരങ്ങളില്‍ സഞ്ജുവിന് നേടാനായത് ആകെ വെറും 33 റണ്‍സ് മാത്രം. സഞ്ജുവിന്റെ നിലവിലെ ഫോം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

1 / 5
അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും നടന്ന ടി20 പരമ്പരകളില്‍ നിരാശജനകമായ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് നാലു പന്തില്‍ അഞ്ച് റണ്‍സ്. രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡക്ക്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമ്പൂര്‍ണ പരാജയമായതോടെ പരമ്പര കൈവിടുകയും ചെയ്തു (Image Credit Source: PTI).

2 / 5
തുടര്‍ന്ന് നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ സഞ്ജു ഏഴു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. അഞ്ചാം ടി20യില്‍ 14 പന്തില്‍ 27 റണ്‍സെടുത്തു. അതായത് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച നാലു മത്സരങ്ങളില്‍ സഞ്ജുവിന് നേടാനായത് ആകെ വെറും 33 റണ്‍സ് മാത്രം.

3 / 5
ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും സഞ്ജുവിന്റെ നിലവിലെ ഫോം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സ്‌ക്വാഡില്‍ ബിസിസിഐ അവസാന നിമിഷം ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ഇത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക.

4 / 5
അതേസമയം, യുകെ പര്യടനത്തില്‍ സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും കൈകാര്യം ചെയ്ത രീതിയില്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇതിലും വലിയൊരു ആശയക്കുഴപ്പം മുൻപൊരിക്കലും കണ്ടിട്ടില്ലെന്ന് കൈഫ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു കൈഫിന്റെ വിമര്‍ശനം. വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും അവർ കൈകാര്യം ചെയ്ത രീതി പ്രൊഫഷണലിസത്തിന് ഒട്ടും നിരക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

5 / 5
"ഒരാൾ തലമുറയിൽ ഒരിക്കൽ മാത്രം ജനിക്കുന്ന പ്രതിഭയാണെങ്കിൽ, മറ്റൊരാൾ ലോകകപ്പ് ജേതാവാണ്. അവർക്ക് നൽകേണ്ടത് ആത്മവിശ്വാസമാണ്. അല്ലാതെ അവരുടെ മനസ്സിൽ സംശയങ്ങൾ നിറയ്ക്കുകയല്ല വേണ്ടത്"-കൈഫ് പറഞ്ഞു.

Follow Us
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ