Shigella Prevention: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരാണോ? ഷിഗെല്ലയെ അകറ്റിനിർത്താൻ ഈ കാര്യങ്ങൾ അറിയണേ
Shigella Outbreak In Kerala: നമ്മുടെ നാട്ടിൽ പൊട്ടിപുറപ്പെട്ട ഷിഗെല്ല രോഗബാധയെ ചെറുക്കാൻ ഭക്ഷണപ്രിയർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. മലിനമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് ഈ വില്ലൻ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

പുറത്തുനിന്ന് ഹോട്ടൽ ഭക്ഷണങ്ങളും വഴിയോര പലഹാരങ്ങളും കഴിക്കാൻ ഇഷ്ടപ്പെടുന്നവരും സാഹചര്യം കൊണ്ട് കഴിക്കുന്നവരും ധാരാളമാണ്. നിത്യജീവിതത്തിലെ തിരക്കും മറ്റുമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ പൊട്ടിപുറപ്പെട്ട ഷിഗെല്ല രോഗബാധയെ ചെറുക്കാൻ ഭക്ഷണപ്രിയർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. മലിനമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് ഈ വില്ലൻ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. (Image Credit Source: Getty Images)

ഈ സാഹചര്യത്തിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. ഹോട്ടലുകളിൽ എത്തുമ്പോൾ മേശപ്പുറത്ത് വെച്ചിരിക്കുന്ന തുറന്നുവച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. അത് നന്നായി തിളപ്പിച്ചതാണെന്ന് ഉറപ്പില്ലെങ്കിൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഹോട്ടലുകളിൽ പോകുമ്പോൾ നന്നായി തിളച്ച ആവി പറക്കുന്ന വെള്ളം മാത്രം ചോദിച്ചു വാങ്ങുക.

ഹോട്ടൽ ഭക്ഷണത്തോടൊപ്പം കിട്ടുന്ന ഉള്ളി, തക്കാളി, വെള്ളരിക്ക എന്നിവയടങ്ങിയ സാലഡുകൾ പുറത്തുനിന്ന് കഴിക്കുന്നത് പലപ്പോഴും സുരക്ഷിതമല്ല. ഇവ കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ബാക്ടീരിയ ഉണ്ടെങ്കിൽ അത് നേരിട്ട് നമ്മുടെ വയറ്റിലെത്തും. നന്നായി വെന്ത പലഹാരങ്ങളും കറികളും മാത്രം പുറത്തുനിന്ന് കഴിക്കുക. പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്ന ശീലം ഹോട്ടലുകളിൽ വെച്ച് ഒഴിവാക്കുന്നതാണ് ബുദ്ധി. ആവശ്യമെങ്കിൽ വീട്ടിൽ വാങ്ങി കഴിക്കുക.

ചിക്കൻ, ബീഫ് തുടങ്ങിയ മാംസാഹാരങ്ങൾ ശരിയായ താപനിലയിൽ വെന്തിട്ടില്ലെങ്കിൽ അതിൽ ഷിഗെല്ല ഉൾപ്പെടെയുള്ള ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കും. പ്രത്യേകിച്ച് കൃത്യമായി വേവിക്കാത്ത ഷവർമ തുടങ്ങിയ ചിക്കൻ വിഭവങ്ങൾ. നിങ്ങൾ ഓർഡർ ചെയ്ത ചിക്കനോ മറ്റ് മാംസങ്ങളോ പൂർണ്ണമായി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. കഴിവതും ഇത്തരം സാഹചര്യങ്ങളിൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെറുതെ വെള്ളത്തിൽ കൈ കഴുകുന്ന ശീലം പൂർണമായും മാറ്റുക. നമ്മുടെ കൈകളിലൂടെയാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകൾ വായയ്ക്കുള്ളിലേക്ക് എത്തുന്നത്. ഹോട്ടലുകളിൽ സാനിറ്റൈസർ ഉണ്ടെങ്കിൽ പോലും ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപ് സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും നന്നായി കൈകൾ കഴുകുക. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം കഠിനമായ വയറുവേദന, വിട്ടുമാറാത്ത പനി, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകളുണ്ടെങ്കിൽ തീർച്ചയായും വിദഗ്ധരെ സമീപിക്കുക.