Solar Eclipse August 12: പകൽ ഇരുട്ടാണോ, എങ്ങനെ സൂര്യഗ്രഹണം കാണാം, സമയം എപ്പോൾ; എല്ലാത്തിനും ഉത്തരമുണ്ട് | Solar Eclipse August 12: Will it be visible in India, how to see the solar eclipse, when; Here's everything Malayalam news - Malayalam Tv9

Solar Eclipse August 12: പകൽ ഇരുട്ടാണോ, എങ്ങനെ സൂര്യഗ്രഹണം കാണാം, സമയം എപ്പോൾ; എല്ലാത്തിനും ഉത്തരമുണ്ട്

Updated On: 

11 Aug 2026 | 10:44 PM

Solar Eclipse August 12: ഇന്ത്യൻ സമയം ഓഗസ്റ്റ് 12ന് രാത്രി 09:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 01:28 വരെ ആണ് സൂര്യഗ്രഹണം നടക്കുക. ഓഗസ്റ്റ് 12ന് വൈകുന്നേരം 1:15 EDT (ഇന്ത്യൻ സമയം രാത്രി 10:45) മുതൽ നാസ വെബ്‌സൈറ്റ് വഴി തത്സമയ സംപ്രേഷണം ആരംഭിക്കും. ആർട്ടിക് മേഖലയിൽ ആരംഭിച്ച് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ റഷ്യ, വടക്കൻ സ്പെയിൻ, പോർച്ചുഗലിന്റെ ചില ഭാഗങ്ങൾ എന്നിവയിലൂടെയാണ് ഗ്രഹണത്തിന്റെ പ്രധാന പാത കടന്നുപോകുന്നത്.

1 / 6
ഓഗസ്റ്റ് 12ന് പൂർണ സൂര്യഗ്രഹണം (Total Solar Eclipse) നടക്കാൻ പോവുകയാണ്. ഈ പ്രപഞ്ച വിസ്മയം ഇന്ത്യയിൽ ദൃശ്യമാകുമോ, ഇത് എങ്ങനെ കാണാം, സൂര്യഗ്രഹണ സമയത്ത് ഇന്ത്യയിൽ നാളെ പകൽ ഇരുട്ട് പരക്കുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ പലർക്കും ഉണ്ട്. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുന്നതോടെ ഭൂമിയിലെ ചില പ്രദേശങ്ങളിൽ പകൽവെളിച്ചം മാറി നിമിഷങ്ങളോളം ഇരുട്ട് വ്യാപിക്കും. (Photos Credit: Getty Images)

2 / 6
നാളെ സൂര്യഗ്രഹണത്തിന്റെ ഭാഗമായി ഇരുട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഇന്ത്യ ഇല്ല. കാരണം ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അ‌തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് സൂര്യഗ്രഹണം സംഭവിക്കുന്ന സമയത്ത് ഇന്ത്യയിൽ രാത്രിയായിരിക്കും രണ്ടാമത്തേത്, ഇത് ഗ്രഹണത്തിന്റെ സമ്പൂർണ്ണ–ഭാഗിക നിഴൽപാതയ്ക്ക് പുറത്തായതിനാൽ ഇന്ത്യയിൽ ഇത് നേരിട്ട് കാണാൻ സാധിക്കില്ല.

3 / 6
 എങ്ങനെ കാണാം: ഇന്ത്യയിൽ നിന്ന് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും, നാസ (NASA), യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA) എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെയും വിവിധ ഒബ്സർവേറ്ററികളുടെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ലൈവ് സ്ട്രീമിങ് വഴി സൂര്യഗ്രഹണം ഇന്ത്യക്കാർക്ക് ആസ്വദിക്കാം.

4 / 6
എവിടെയൊക്കെ സൂര്യഗ്രഹണം കാണാം:  ആർട്ടിക് മേഖലയിൽ ആരംഭിച്ച് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ റഷ്യ, വടക്കൻ സ്പെയിൻ, പോർച്ചുഗലിന്റെ ചില ഭാഗങ്ങൾ എന്നിവയിലൂടെയാണ് ഗ്രഹണത്തിന്റെ പ്രധാന പാത കടന്നുപോകുന്നത്. ഐസ്‌ലാൻഡിലെ റെയ്ക്യവിക്, സ്പെയിനിലെ വലൻസിയ, സരഗോസ തുടങ്ങിയ നഗരങ്ങളിൽ സൂര്യൻ പൂർണ്ണമായും മറയും.

5 / 6
 ഭാഗിക കാഴ്ച: യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, വടക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നീ മേഖലകളിൽ ഭാഗിക സൂര്യഗ്രഹണം കാണാം. മാറ്റങ്ങൾ എന്തൊക്കെ: സൂര്യൻ പൂർണമായി മറയുന്നതോടെ പകൽ വെളിച്ചം മാറി സന്ധ്യയായതിന് സമാനമായ അന്തരീക്ഷം രൂപപ്പെടും. സൂര്യന്റെ 'കൊറോണ' ഈ സമയത്ത് തെളിഞ്ഞുവരും.

6 / 6
 എപ്പോൾ ആണ് സൂര്യഗ്രഹണം: ഇന്ത്യൻ സമയം ഓഗസ്റ്റ് 12ന് രാത്രി 09:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 01:28 വരെ ആണ് സൂര്യഗ്രഹണം നടക്കുക. ഓഗസ്റ്റ് 12ന് വൈകുന്നേരം 1:15 EDT (ഇന്ത്യൻ സമയം രാത്രി 10:45) മുതൽ നാസ വെബ്‌സൈറ്റ് വഴി തത്സമയ സംപ്രേഷണം ആരംഭിക്കും.

Follow Us
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
വരുന്നു പുതിയ ഹിമാലയൻ 440... വില കുറയും!
പഴങ്ങൾ കഴിക്കേണ്ട ശരിയായ സമയമേത്?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു