Short Film From Bethlehem Kudumba Unit : ക്രിഞ്ച് സാധനം! ‘ഒരു സാത്തുക്കുടി പ്രണയം’ ബത്ലഹേം കുടുംബയൂണിറ്റിലെ ജോയൽ എടുത്ത ഷോർട്ട് ഫിലീം റിലീസായി
Soulmates Oru Saathukkudi Pranayam - Bethlehem Kudumba Unit Movie : ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ കണ്ടവർ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോർട്ട് ഫിലിമിനെ പറ്റി മറന്നുകാണാൻ വഴിയില്ല. സിനിമയുടെ കഥയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു പേരിൽ ഷോർട്ട് ഫിലിം മേക്കിങ് പടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിൽ സംഗീത് പ്രതാപ് കൈകാര്യം ചെയ്യുന്ന ജോയേൽ ഡേവിസും കൂട്ടുകാരും Soulmates : ഒരു സാത്തുകുടി പ്രണയം എന്ന പേരിൽ ഷോർട്ട് ഫിലീം ചെയ്യുന്നുണ്ട്.

സിനിമ കണ്ട പലർക്കും ആ ഷോർട്ട് ഫിലീമിന്റെ ഫൈനൽ ഔട്ട് കാണാൻ ആഗ്രഹമുണ്ടായിട്ടുണ്ടാകും. ആ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യുടൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. ( Image Credit Source Screen Grad and Social Media )

പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ക്രിഞ്ച് സംഭവമാണ് ഷോർട്ട് ഫിലീംമിലൂടെ അവതരിപ്പിക്കുന്നത്. സിനിമയിൽ പറയുന്നത് പോലെ തന്നെ തേച്ചിട്ട് പോയ കാമുകിമാരെ, ഇത് നിങ്ങൾക്കുള്ള സമർപ്പണം എന്ന് ടൈറ്റിലിലൂടെയാണ് ഷോർട്ട് ഫിലീം തുടങ്ങുന്നത്. പിന്നീട് പ്രണയവും സക്സസും തേപ്പും ഒക്കെയാണ് പറയുന്നത്.

ഞായറാഴ്ച ഉച്ചയോടെ റിലീസ് ചെയ്ത സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം ഷോർട്ട് ഫിലിം മണിക്കൂറുകൾക്കകം ലക്ഷങ്ങളാണ് കണ്ടത്. ഒരു പക്ഷേ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു സിനിമയിൽ പ്രതിപാതിക്കുന്ന ഷോർട്ട് ഫിലിം അതേ പേരിലും അതേ കഥയിലും പടം ഇറങ്ങിയതിന് ശേഷം പുറത്തിറക്കുന്നത്.

ഈ ഐഡിയയെയും നിരവധി പേർ പുകഴ്ത്തുന്നുണ്ട്. നിലവിൽ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററിൽ ഓടുന്ന സിനിമയ്ക്ക് ഈ ഷോർട്ട് ഫിലീം വഴി കൂടുതൽ റീച്ച് ഉണ്ടാക്കാമെന്ന ബുദ്ധി അപാരം എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. ഈ ഷോർട്ട് ഫിലീം കണ്ട ആർക്കും , അവർ ഇതുവരെ ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടിട്ടില്ല എങ്കിൽ തീർച്ചയായും കാണാൻ തോന്നും.

ചിരി പടർത്തുന്ന വേറെ ലെവൽ ഐറ്റം ആണ് ചെയ്ത് വെച്ചേക്കുന്നത്. ഇതിന്റെ പിന്നിലെ ബുദ്ധി സംവിധായകൻ ഗിരീഷ് എ.ഡിയുടെത് ആണെങ്കിൽ, ഇതുവരെ കണ്ടതൊന്നും അല്ല... അങ്ങേരിൽ നിന്നും ഇനിയും മികച്ച വർക്കുകൾ വരാൻ ഇരിക്കുന്നു. എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമ പ്രതികരണങ്ങൾ.