AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

സിംപിൾ വിവോ T5 5G മുതൽ വമ്പൻ ഐഫോൺ അ‌ൾട്ര വരെ! 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

Smartphones launching in India in September: 2026 സെപ്റ്റംബറിൽ ആപ്പിളിന്റെ ഐഫോൺ 18 പ്രോ മോഡലുകളും സാംസങ്ങിന്റെ ഗാലക്സി എസ്26 എഫ്ഇ മോഡലും അ‌ടക്കം നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ T5, പോക്കോ X8 പവർ 5ജി, ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5ജി, റെഡ്മി നോട്ട് 17 5ജി തുടങ്ങിയ മോഡലുകളുടെ ലോഞ്ച് തിയതി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്ന മറ്റ് മോഡലുകൾ ഏതൊക്കെയെന്ന് വരുംദിവസങ്ങളിൽ അ‌റിയാനാകും.

Prasanth Kumar
Prasanth Kumar | Published: 29 Aug 2026 | 04:54 PM
 സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം സെപ്റ്റംബറിൽ പ്രമുഖ ബ്രാൻഡുകളുടെ ബജറ്റ് റേഞ്ച് മുതൽ പ്രീമിയം മോഡലുകൾ വരെ ഒരുപിടി മികച്ച സ്മാർട്ട്ഫോണുകൾ ആണ് ലോഞ്ചിന് തയാറായിരിക്കുന്നത്. അ‌തിൽ ഏറ്റവും ശ്രദ്ധേയം ആപ്പിളിന്റെ ഐഫോൺ 18 പ്രോ സീരീസിന്റെ കൂടെ എത്തുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐ​ഫോൺ അ‌ൾട്രയാണ്. 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്ന ചില പ്രധാന സ്മാർട്ട്ഫോൺ മോഡലുകൾ ഇവിടെ പരിചയപ്പെടാം. (Image credit: Flipkart, Amazon)

1 / 7
വിവോ T5 5G (vivo T5 5G) സെപ്റ്റംബർ 2 ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 144Hz, 1.5K റെസല്യൂഷൻ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ, മീഡിയടെക് 7500 ടർബോ ചിപ്‌സെറ്റ്, 7,050mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് ഈ വിവോ T5 സീരീസ് ഫോൺ എത്തുക.

2 / 7
 റെഡ്മി 17 5ജി (REDMI 17 5G) സെപ്റ്റംബർ 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി സ്ഥിരീകരിച്ചു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 പ്രോസസർ കരുത്തിലാണ് ഈ റെഡ്മി ഫോൺ എത്തുക. 7,900mAh ബാറ്ററി, 22.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണ സഹിതം ഇതിൽ ഉണ്ടാകും. ലോഞ്ചിന് ശേഷം ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

3 / 7
 ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G (Infinix HOT 70 Pro 5G) സെപ്റ്റംബർ 4 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 6nm മീഡിയടെക് ഡൈമെൻസിറ്റി 7100 5G പ്രോസസർ കരുത്തിലാണ് ഇത് എത്തുക. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്,  ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും. 50MP സോണി IMX882 മെയിൻ ക്യാമറ, 6,000mAh ബാറ്ററി, IP68 റേറ്റിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

4 / 7
 POCO X8 5ജിയും പോക്കോ X8 പവർ 5ജിയും (POCO X8 Power 5G) ഇന്ത്യയിൽ സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12:00-ന് ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 10,000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് X8 പവർ 5ജിയുടെ ​ഹൈ​ലൈറ്റ്. ഒറ്റ ചാർജിൽ 3.5 ദിവസം വരെ ഉപയോഗം ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 കരുത്തിലാണ് ഇത് എത്തുക. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

5 / 7
ആപ്പിൾ ഇവന്റ് 2026 സെപ്റ്റംബർ 9ന് നടക്കുമെന്ന് ആപ്പിൾ അ‌റിയിച്ചിട്ടുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകളും ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ അ‌ൾട്രയും (iPhone 18 Pro Models, iPhone Ultra) ഈ ഇവന്റിൽ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്റ്റാന്റേർഡ് ഐഫോൺ 18 പിന്നീടായിരിക്കും അ‌വതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

6 / 7
സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഉറപ്പിച്ചിരിക്കുന്ന ചില സ്മാർട്ട്ഫോൺ മോഡലുകൾ മാത്രമാണ് ഇവ. ആഗോള തലത്തിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്26 എഫ്ഇ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും. സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്ന കൂടുതൽ സ്മാർട്ട്ഫോൺ മോഡലുകളുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ അ‌റിയാനാകും. പോക്കോ എഫ്9 പ്രോ, പോക്കോ എഫ്9 അ‌ൾട്ര മോഡലുകൾ സെപ്റ്റംബർ 1ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

7 / 7
Follow Us