Supplyco: സപ്ലൈകോ വിഷു കിറ്റ് വാങ്ങിയോ, 1250 രൂപയുടെ സാധനങ്ങൾക്ക് നൽകേണ്ടത് എത്ര?
Supplyco Vishu Kit 2026: സപ്ലൈകോ വിഷു ഫെയ ഏപ്രിൽ ഒന്നു മുതൽ 14 വരെ സംഘടിപ്പിച്ചിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് വിഷു ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. ഫെയറുകളായി മാറുന്നത്.

വിഷുക്കണി കിറ്റുമായി സപ്ലൈകോ. 1250 രൂപയുടെ 16 സാധനങ്ങൾ 1001 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. കൂടാതെ സപ്ലൈകോ വിഷു ഫെയ ഏപ്രിൽ ഒന്നു മുതൽ 14 വരെ സംഘടിപ്പിച്ചിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് വിഷു ഫെയറുകളായി മാറുന്നത്. (Image Credit Source : Getty Images/ Social Media)

പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിൽ അടങ്ങിയിട്ടുള്ളത്.

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ ബങ്കുകളും എൽപിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും.

കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ റഡീം ചെയ്യാം.

ഇത്തവണ ഏപ്രിൽ 15നാണ് വിഷു. വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് വിഷു കിറ്റ് വലിയ ആശ്വാസമാകും. 16 സാധനങ്ങൾ 1001 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാവുന്നതാണ്