കോച്ചിനും ക്യാപ്റ്റനും സഞ്ജുവിനെ വിശ്വാസം; അഭിഷേക് വന്നാലും അകറ്റി നിര്‍ത്തില്ല? | T20 World Cup 2026: Abhishek Sharma or Sanju Samson, who will open for India alongside Ishan Kishan against Pakistan? Malayalam news - Malayalam Tv9

Sanju Samson: കോച്ചിനും ക്യാപ്റ്റനും സഞ്ജുവിനെ വിശ്വാസം; അഭിഷേക് വന്നാലും അകറ്റി നിര്‍ത്തില്ല?

Published: 

14 Feb 2026 | 10:03 AM

Abhishek Sharma vs Sanju Samson: പാകിസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരാന്‍ സാധ്യത. ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. നെറ്റ് സെഷന് ശേഷം അഭിഷേക് ശര്‍മയുടെ ഫിറ്റ്‌നസ് വിലയിരുത്തും.

1 / 5
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ഇന്നത്തെ നെറ്റ് സെഷന് ശേഷം അഭിഷേക് ശര്‍മയുടെ ഫിറ്റ്‌നസ് വിലയിരുത്തും.

2 / 5
താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവും ഇഷാന്‍ കിഷനും പാകിസ്ഥാനെതിരെ ഓപ്പണര്‍മാരാകും. അഭിഷേകിന് ഒന്നോ രണ്ടോ മത്സരങ്ങളില്‍ വിശ്രമം വേണ്ടിവരുമെന്ന് നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. നമീബിയക്കെതിരെ സഞ്ജുവും ഇഷാനുമാണ് ഓപ്പണ്‍ ചെയ്തത്.

3 / 5
എട്ട് പന്തില്‍ 22 റണ്‍സെടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സഞ്ജുവിന്റെ ബാറ്റിങിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. സഞ്ജുവും ഇഷാനും മികച്ച തുടക്കമാണ് നല്‍കിയതെന്നായിരുന്നു ഗംഭീറിന്റെ പ്രശംസ.

4 / 5
ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജുവും ഇഷാനും അനായാസം ബാറ്റ് ചെയ്‌തെന്നായിരുന്നു സൂര്യ പറഞ്ഞത്. സഞ്ജുവിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിന് പൂര്‍ണ മതിപ്പുണ്ട്. അഭിഷേക് തിരിച്ചെത്തിയാലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നേരിയ സാധ്യതയുണ്ട്.

5 / 5
റിങ്കു സിങിനെ ഒഴിവാക്കി സഞ്ജുവിനെയും അഭിഷേകിനെയും ഓപ്പണര്‍മാരാക്കാനും, ഇഷാനെ വണ്‍ ഡൗണാക്കാനും സാധിക്കും. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരം നടക്കുന്ന കൊളംബോയിലേത് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. ഈ സാഹചര്യത്തില്‍ റിങ്കുവിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. അഭിഷേക് തിരിച്ചെത്തുകയും, വാഷിങ്ണ്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുകയും ചെയ്താല്‍ സഞ്ജു പുറത്താകും.

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
പ്രതിരോധത്തിന്റെ പുതിയ പാത, അസമിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ പ്രധാനമന്ത്രി വിമാനമിറങ്ങിയപ്പോൾ
ദൈവത്തിന്റെ കരം! ട്രെയിനില്‍ കയറുന്നതിനിടെ വീണയാളെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചപ്പോള്‍
അമ്പടാ, കേമന്മാരെ! എസ്എസ്‌സി പരീക്ഷയില്‍ നടന്ന ഹാക്കിങ് ശ്രമം; രണ്ടു പേരെ പൊക്കി
2 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുന്നു