AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahindra Scorpio Lifestyler : സ്വാതന്ത്ര്യ ദിനത്തിലെ മഹീന്ദ്രയുടെ ആദ്യ സർപ്രൈസ്! സ്കോർപിയോ ലൈഫ് സ്റ്റൈലർ എത്തി

Mahindra Scorpio Lifestyler Launched : അങ്ങനെ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നായ സ്കോർപിയോ എൻ പിക്കപ്പ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വാഹനം പുറത്തിറക്കും എന്നായിരുന്നു സൂചന എങ്കിലും ഒരു ദിവസം മുമ്പേ തന്നെ കമ്പനി വാഹനം പുറത്തിറക്കി. ലൈഫ് ലൈഫ് സ്റ്റൈലർ എന്നാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ പ്രത്യേകതകളും സവിശേഷതകളും നോക്കാം.

Amal KV
Amal KV | Published: 14 Aug 2026 | 11:59 PM
ഏറെ പുതുമയുള്ളതും റിജിഡ് ഫീൽ നൽകുന്നതുമായ മുൻഭാ​ഗമാണ് വാഹനത്തിന് നൽകയിരിക്കുന്നത്. എൽ ആകൃതി തോന്നിപ്പിക്കുന്ന ഡേ-ടൈം റണ്ണിംഗ് ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. മഹീന്ദ്രയുടെ ട്വിൻ പീക്സ് ലോഗോയ്ക്ക് താഴെ ക്യാമറ കൂടി വച്ചിട്ടുണ്ട്. പിൻ ഭാഗത്ത് നീള മേറിയ ലോഡ് ബെഡ് (കാർഗോ ഏരിയ) സഹിതമുള്ള ഡബിൾ-ക്യാബ് ബോഡി സ്റ്റൈലാണ് വരുന്നത്. ( Image Credit Source Mahindra Facebook Page )

1 / 5
ടെയിൽഗേറ്റിൽ വലുതായി ‘മഹീന്ദ്ര’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു. C-ആകൃതിയിലുള്ള LED ടെയിൽ-ലാമ്പുകലാണ് പുറകിൽ ഘടിപ്പിച്ചിരിക്കുന്നത്. ഹൈ ബോഡി പ്രൊഫൈലാണ് വാഹനത്തിനുള്ളത്. സ്കോർപിയോ എൻ പിക്കപ്പിന്റെ ഇന്റീരിയറിൽ പോർട്രെയ്റ്റ്-ഓറിയന്റഡ് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

2 / 5
ഫിസിക്കൽ കൺട്രോളുകളും ഡിജിറ്റൽ സ്‌ക്രീനുകളും കമ്പയിൻ ചെയ്തുള്ള രീതിയാണ് ഈ പിക്കപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. ലെവൽ ടു അഡാസ് , സെമി-ഓട്ടോമാറ്റിക് പാർക്കിംഗ്, 5G കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ് എന്നിവ ,ഉൾപ്പെടുത്തിയേക്കുമെന്ന് കമ്പനി നേരത്തെ സൂചന നൽകിയിരുന്നു.

3 / 5
സ്കോർപിയോ എൻ പിക്കപ്പിൽ രണ്ടാം തലമുറ 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എൻജിനാണ് വന്നിരിക്കുന്നത്.  ഉഫോർ-വീൽ ഡ്രൈവ്, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ (വാഹനം ഓടുമ്പോൾ തന്നെ ഡ്രൈവ് മോഡ് മാറ്റാനുള്ള സൗകര്യം) തുടങ്ങിയ സംവിധാനങ്ങളും പിക്കപ്പിൽ ക്രമീകരിച്ചിരിക്കുന്നു.

4 / 5
ടൊയോട്ടയുടെ ഹൈലക്സ് ആണ് ഈ വാഹനത്തിന്റെ പ്രധാന എതിരാളിയായി വരുക. ഏകദേശം 20 ലക്ഷത്തിന് മുകളിലാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ ഇത്തരം പിക്കപ് വാഹനങ്ങൾ പതിയെ പ്രചാരത്തിലേക്ക് എത്തുന്നതെ ഉള്ളൂ. അങ്ങനെ നോക്കിയാൽ മത്സരിക്കാൻ അധികമാരും ഉല്ലാതിരുന്ന സെ​ഗ്മെന്റിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് കമ്പനി ഇപ്പോൾ .

5 / 5
Follow Us