AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bethlehem Kudumba Unit Trailer: ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’, ഫീൽ ​ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി

Bethlehem Kudumba Unit Movie Trailer : മലയാളി പ്രേക്ഷകർ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. നിവിൻ പോളിയെ നായകനാക്കിയും അബിത ബൈജുവിനെ നായികയും ഗിരീഷ് എ.ഡിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലർ വെള്ളിയാഴ്ച വൈകിട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

Bethlehem Kudumba Unit Trailer:  ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’,  ഫീൽ ​ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി
Bethlehem Kudumba UnitImage Credit source: Screen Grab
Amal KV
Amal KV | Published: 14 Aug 2026 | 09:23 PM

മലയാളി പ്രേക്ഷകർ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. നിവിൻ പോളിയെ നായകനാക്കിയും അബിത ബൈജുവിനെ നായികയും ഗിരീഷ് എ.ഡിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലർ വെള്ളിയാഴ്ച വൈകിട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഫീൽ ഗുഡ് മൂവി എന്ന് നേരത്തെ ഉണ്ടായിരുന്ന സൂചനകൾ ശരിവെക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ട്രെയിലർ. സാധാരണക്കാർക്ക് എളുപ്പത്തിൽ കണക്ട് ആവുന്ന ഒരു നാട്ടിൻപുറത്തെ സംഭവങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിയൽ ലൈഫ് ക്യാരക്ടർ എന്ന് തോന്നുന്ന വിധത്തിലുള്ള കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണുന്നത്.

പ്രായവ്യത്യാസമുള്ള രണ്ടുപേർ തമ്മിലെ പ്രണയമാണ് സിനിമയുടെ കഥാ പശ്ചാത്തലം. എന്നാൽ സിനിമകളിൽ പൊതുവെ കണ്ടു ശീലിച്ചു വന്ന റൊമാന്റിക് രംഗങ്ങൾ ഒന്നും ട്രെയിലറിൽ കാണുന്നില്ല. റിയലിസ്റ്റിക് ആയിട്ടുള്ള സീനുകളാണ് ട്രെയിലറിൽ ഉള്ളത്. തമാശയ്ക്കും സിനിമയിൽ പ്രാധാന്യമുണ്ട് എന്ന് ട്രെയിലർ അടിവരയിടുന്നു. 2.44 മിനിറ്റ് ദൈർഘ്യമുള്ള വലിയ സസ്പെൻസുകളോ ടിസ്റ്റുകളോ ഒന്നും സൂചിപ്പിക്കാത്ത രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ സാധാരണക്കാരനായുള്ള അഭിനയം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുപോലെതന്നെ മമിതാ ബൈജുവും നമുക്ക് അറിയുന്ന ഒരു പെൺകുട്ടിയെ പോലെയുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Also Read : നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളെ സെയ് , വഴിതെറ്റിയ മെ​ഗാസ്റ്റാറിന് 10 കിലോ മീറ്റർ ബൈക്കോടിച്ച് വഴികാട്ടിയായി പാണ്ഡ്യൻ- വീഡിയോ വൈറൽ

നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ആദ്യചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഈ വര്‍ഷം ജനുവരി ആദ്യമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന് ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിച്ചാണ് സിനിമയുടെ നിര്‍മ്മാണം, വിഷ്ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയൊരു താരനിരയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ

English Summary

Bethlehem Kudumbayunit is the Onam release that Malayali audiences are eagerly awaiting. Directed by Girish A.D., the film stars Nivin Pauly and Abitha Baiju in the lead roles. The makers released the trailer on Friday evening ahead of the film’s release. The trailer confirms earlier indications that the movie is a feel-good film.

Follow Us