AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day vs. Republic Day: സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും: ആഘോഷങ്ങളിലെ പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

From 1947 to 1950: The Historical Significance of India's Independence and Republic Days: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദേശീയ ദിനങ്ങളാണ് ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യ ദിനവും ജനുവരി 26ലെ റിപ്പബ്ലിക് ദിനവും. രാജ്യത്തുടനീളം വലിയ ആഘോഷങ്ങൾ തന്നെ നടക്കും. ഒരോ ചെറു ഗ്രാമങ്ങളിലും പതാകകൾ ഉയരും. തികഞ്ഞ ദേശസ്നേഹത്തോടെ ജനങ്ങൾ ആഘോഷിക്കുന്ന ഈ രണ്ട് വിശേഷ ദിനങ്ങളും നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകളെയാണ് ഓർമ്മിപ്പിക്കുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 14 Aug 2026 | 03:10 PM
ഈ വർഷം ഇന്ത്യ എൺപതാം സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കേണ്ട സമയം കൂടിയാണിത്. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. (Image Credit source: Getty Images/ PTI/ Wikipedia/ Library of Congress)

1 / 5
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്ക് മോചനം ലഭിച്ച 1947 ആഗസ്റ്റ് പതിനഞ്ചാണ് നമ്മൾ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. 1950-ൽ രാജ്യത്തിൻ്റെ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ജനുവരി 26-ലെ റിപ്പബ്ലിക് ദിനാഘോഷം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്വന്തമായി ഒരു ഭരണഘടനയുള്ള രാജ്യമായി ഇന്ത്യ മാറിയത് ഈ സുപ്രധാന ദിനത്തിലാണ്.

2 / 5
ഇന്ത്യൻ ഭരണഘടനാ അസംബ്ലി 1949 നവംബർ 26ന് അംഗീകരിച്ച ഭരണഘടനയാണ് പിന്നീട് ജനങ്ങളിലേക്ക് എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സർക്കാരിന് കീഴിലേക്ക് നമ്മുടെ രാജ്യം പൂർണ്ണമായും മാറിയത് ഈ ദിനത്തിലാണ്. രാജ്യത്തിൻ്റെ നിലനിൽപ്പിനായി സർക്കാരും ഭരണഘടനാ സ്ഥാപനങ്ങളും നൽകുന്ന വിലപ്പെട്ട സംഭാവനകളെ ഓർക്കാനും ആദരിക്കാനും കൂടിയാണ് ഓരോ വർഷവും റിപ്പബ്ലിക് ദിനം പ്രധാനമായും ആഘോഷിക്കുന്നത്.

3 / 5
റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഡൽഹിയിലെ കർത്തവ്യ പഥിൽ നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റിൽ അവസാനിക്കുന്ന പരേഡാണ്. അന്നേ ദിവസം രാജ്യത്തിൻ്റെ രാഷ്ട്രപതിയാണ് കർത്തവ്യ പഥിൽ ദേശീയ പതാക ഉയർത്തുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ കരുത്ത് വിളിച്ചോതുന്ന ഗംഭീരമായ പരേഡുകളും വ്യോമാഭ്യാസ പ്രകടനങ്ങളും ഈ ദിനത്തിൽ അരങ്ങേറാറുണ്ട്.

4 / 5
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയാണ് ചെങ്കോട്ടയിൽ പതാക ഉയർത്തി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇതിന് കൃത്യം ഒരു ദിവസം മുൻപ് രാഷ്ട്രപതി ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക സന്ദേശം നൽകുന്നു. വിവിധ തരത്തിലുള്ള കലാപരിപാടികൾ, വർണ്ണാഭമായ പരേഡുകൾ, പതാക ഉയർത്തൽ ചടങ്ങുകൾ, എന്നിങ്ങനെ വലിയ ആവേശത്തോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

5 / 5
Follow Us