കറി വെക്കാൻ ഒന്നുമില്ലേ? കഞ്ഞിവെള്ളം മാത്രം മതി; ഊണിന്റെ രുചി കൂട്ടാൻ നാടൻ വിഭവം | Tasty And Easy Five Minute Kerala Rice gruel Water Curry Recipe In Malayalam, Here is the mix Malayalam news - Malayalam Tv9

Kerala Recipe: കറി വെക്കാൻ ഒന്നുമില്ലേ? കഞ്ഞിവെള്ളം മാത്രം മതി; ഊണിന്റെ രുചി കൂട്ടാൻ നാടൻ വിഭവം

Published: 

13 Sep 2026 | 12:53 PM

Rice Gruel Water Curry Recipe: വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഈ കഞ്ഞിവെള്ളം കൊണ്ട് ചോറിന് കൂട്ടാൻ നാവിൽ കപ്പലോടുന്ന നല്ലൊരു നാടൻ ഒഴിച്ചുകറി തയാറാക്കാമെന്ന് എത്രപേർക്കറിയാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ കഞ്ഞിവെള്ളം കൊണ്ടുള്ള കറിയുടെ റെസിപ്പി നോക്കിയാലോ. ഒന്നല്ല പല കറികൾ ഇതുവച്ച് ട്രൈ ചെയ്യാവുന്നതാണ്.

1 / 5
അരി ഊറ്റിയ ശേഷം കഞ്ഞിവെള്ളം എന്താണ് ചെയ്യുന്നത്? എടുത്ത് കളയും അല്ലെങ്കിൽ ചെടികൾക്ക് വളമായി നൽകും. എന്നാൽ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഈ കഞ്ഞിവെള്ളം കൊണ്ട് ചോറിന് കൂട്ടാൻ നാവിൽ കപ്പലോടുന്ന നല്ലൊരു നാടൻ ഒഴിച്ചുകറി തയാറാക്കാമെന്ന് എത്രപേർക്കറിയാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ കഞ്ഞിവെള്ളം കൊണ്ടുള്ള കറിയുടെ റെസിപ്പി നോക്കിയാലോ. ഒന്നല്ല പല കറികൾ ഇതുവച്ച് ട്രൈ ചെയ്യാവുന്നതാണ്. (Image Credit Source: Social Media)

2 / 5
ആദ്യം പറയാൻ പോകുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കൂട്ടമാണ്. ആദ്യം തന്നെ ഒരു പാനിൽ എണ്ണയൊഴിച്ച് കടുക്, ഉഴുന്ന്, വറ്റൽമുളക്, ചീരയില അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. കരിഞ്ഞുപോകരുത്. അതിലേക്ക് അല്പം കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മൂപ്പിച്ചശേഷം കഞ്ഞിവെള്ളവും അൽപം തേങ്ങാപ്പാലും ഒഴിക്കുക. ഇനി തിളക്കാതെ അടുപ്പിൽ നിന്നെടുക്കാം. കറി റെഡി.

3 / 5
അടുത്തതായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില, മഞ്ഞൾപ്പൊടി, വറ്റൽമുളകു ചതച്ചത്, മുളകുപൊടി എന്നിവ മൂപ്പിക്കുക. ഒരിക്കലും ഉയർന്ന തീയിലിട്ട് ചെയ്യരുത്. കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇതിലേക്കു തക്കാളി അരിഞ്ഞതു ചേർക്കുക. അൽപം വാളൻ പുളിവെള്ളം കൂടി ഒഴിച്ചശേഷം കഞ്ഞിവെള്ളം ചേർക്കുക. ചുവന്നുള്ളി അല്പം കൂടുതൽ വേണം. കുറുകിയ പരുവത്തിൽ അടുപ്പിൽ നിന്നു വാങ്ങാം.

4 / 5
ഇനി മറ്റൊരു റെസിപ്പി നോക്കാം. ആദ്യം തന്നെ എണ്ണ, കടുക്, വറ്റൽമുളക്, വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി അരിഞ്ഞത്, കാന്താരി ചതച്ചത് എന്നിവ വഴറ്റിയശേഷം മുരിങ്ങയില ചേർത്തു വഴറ്റുക. അതിലേക്ക് പാകത്തിന് ഉപ്പും കഞ്ഞിവെള്ളവും ഒഴിക്കുക. കഞ്ഞിവെള്ളം തിളപ്പിച്ചശേഷം മുരിങ്ങിയില ചേർത്തു വേവിച്ചെടുത്താലും മതിയാകും. സൂപ്പായി കുടിക്കുകയോ ചോറിനൊപ്പം കറിയായി വിളമ്പുകയോ ചെയ്യാം.

5 / 5
ചോറിന് കറിയില്ലെന്നോർത്ത് വിഷമിക്കുന്നവർക്ക് വെറും അഞ്ച് മിനിറ്റിൽ ചെയ്യാവുന്ന ഒന്നാണിത്. ഇഞ്ചി, പച്ചമുളക്, നാരകത്തിൻ്റെ ഇല, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ നന്നായി ഞെരടി യോജിപ്പിക്കുക. മെല്ലെ ചതച്ചെടുത്താലും മതി. ഇതിലേക്ക് അൽപം മോരും കഞ്ഞിവെള്ളവും ചേർ‍ക്കുക. ഒരു പാത്രത്തിൽ എണ്ണ, കടുക്, ഉലുവ, വറ്റൽമുളക് എന്നിവ മൂപ്പിച്ചശേഷം മോര്–ക ഞ്ഞിവെള്ളം മിശ്രിത്തിലേക്ക് താളിച്ചൊഴിക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഒരാള്‍ നിങ്ങളെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം? തെളിവുകളിതാ
Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയെ തടയാൻ അഫ്ഗാന്റെ പ്രത്യേക നീക്കം; മത്സരത്തിന് മുമ്പേ തന്ത്രമൊരുങ്ങി
Kayam Podi Making: കായപ്പൊടി പുറത്തുനിന്ന് വാങ്ങാൻ വരട്ടെ; വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം
Vinayaka Chaturthi Special Recipe: വറുത്ത എള്ളിനൊപ്പം ഈ 3 ചേരുവകളും! ആരോഗ്യകരമായ എള്ള് കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം
ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം
Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ