Tata Nexon : വാങ്ങുന്നേൽ ഇപ്പോൾ വാങ്ങിക്കോ... ടാറ്റ നെക്സോണിന് കിടിലൻ ഓഫർ | Tata Nexon Discount Offers Announced, Best Time to Buy Popular SUV, Know The Price Malayalam news - Malayalam Tv9

Tata Nexon : വാങ്ങുന്നേൽ ഇപ്പോൾ വാങ്ങിക്കോ… ടാറ്റ നെക്സോണിന് കിടിലൻ ഓഫർ

Updated On: 

06 Aug 2026 | 12:07 AM

Tata Nexon Offer Price : ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ പ്രധാന സാന്നിധ്യമാണ് ടാറ്റ മോട്ടോഴ്സിന്റെ നേക്സോൺ. പ്രീമിയം ലുക്കും ഉയർന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ അവതരിപ്പിക്കപ്പെട്ട അന്ന് മുതൽ അത്യാവശ്യം മികച്ച വില്പനയാണ് നടത്തിവരുന്നത്. ടാറ്റയുടെ വിപണിയിലേക്കുള്ള തിരിച്ചുവരവിന് ഒരു പ്രധാന ഘടകമായി പ്രവർത്തിച്ചതും ഈ വാഹനം തന്നെയാണ്. ഈ ഓണക്കാലത്ത് കോംപാക്ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മികച്ച ഡീലുമായി എത്തിയിരിക്കുകയാണ് കമ്പനി.

1 / 5
ഓഗസ്റ്റ് മാസത്തിൽ നെക്സോണിന് ( Tata Nexon ) വമ്പൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസത്തിൽ വാഹനം  വാങ്ങുന്നവർക്കോ ബുക്ക് ചെയ്യുന്നവർക്കോ ഏകദേശം 75,000 രൂപയുടെ  അനുകൂല്യങ്ങളാണ് ലഭിക്കുക.  എക്സ്ചേഞ്ച് ബോണസ്, ഡീലർ ആനുകൂല്യങ്ങൾ, മറ്റു കിഴിവുകൾ  എല്ലാം ചേർത്തതാണ് ഓഫർ. ( Image Credit Source Social Media )

2 / 5
ഓരോ നഗരങ്ങൾക്കും വേരിയന്റുകൾക്കും അനുസൃതമായി  ഓഫർ നിരക്കിൽ മാറ്റം വന്നേക്കാം. അതിനാൽ ഡീലർഷിപ്പുകളിൽ പോയി  നേരിട്ട് ഓഫർ തുക ചോദിച്ചറിയുന്നതാണ് നല്ലത്. നിലവിൽ നെക്സോണിന്റെ എക്സ് ഷോറൂം വില  ആരംഭിക്കുന്നത് 7.39 ലക്ഷം രൂപ മുതലാണ്. ബേസ് മോഡന്റെ വിലയാണ്  ഇത്. ടോപ് മോഡലിന്റെ  എക്സ് ഷോറൂം വിലയായി വരുന്നത് 14.30 ലക്ഷം രൂപയാണ്.

3 / 5
മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ്  നെക്സോൺ നിലവിൽ ലഭ്യമാകുന്നത്.  അതിൽ ഒന്നാമത്തേത് 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ്. രണ്ടാമത്തേത് 1.5 ലിറ്റർ വകഭേദവും. മറ്റൊന്ന് സിഎൻജി മോഡലാണ്. ഈ മൂന്ന് മോഡലുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി ക്രമീകരിച്ചിട്ടുണ്ട്.

4 / 5
മൈലേജിലേക്ക് വന്നാൽ പെട്രോൾ എഞ്ചിന് ഏകദേശം ഒരു ലിറ്ററിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഡീസൽ മോഡലിന് ആകട്ടെ 23 മുതൽ 24 കിലോമീറ്റർ  വരെ ആണ് മൈലേജ് പറയുന്നത്. സിഎൻജി പതിപ്പിന് ഒരു കിലോഗ്രാമിന് ഏകദേശം 17 കിലോമീറ്റർ മുകളിൽ  വരെ സഞ്ചരിക്കാൻ കഴിയും.

5 / 5
നെക്സോണിന്റെ വിപണിയിലെ പ്രധാന എതിരാളികൾ മാരുതി സുസുക്കിയുടെ ബ്രസ, കിയ സോണറ്റ്, ഹ്യുണ്ടായി  ക്രെറ്റ ഇനി മോഡലുകളാണ്. വിവാഹത്തിന്റെ ഇ വി പതിപ്പും ഏറെ ജനപ്രിയമാണ്. 10.25  വലുപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോർട്ടമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, സൺ റൂഫ് , 360 ഡിഗ്രി ക്യാമറ തുടങ്ങിയ സംവിധാനങ്ങളും നെക്സോണിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി