Tata Sierra Legend : 'ലെജൻഡ്' ടാറ്റ സിയറയുടെ പുതിയ വേരിയന്റ് വിപണയിൽ , മാറ്റം ഇതൊക്കെ | Tata Sierra Legend Variant Launches, Check Out Price, New Features, and Key Updates Malayalam news - Malayalam Tv9

Tata Sierra Legend : ‘ലെജൻഡ്’ ടാറ്റ സിയറയുടെ പുതിയ വേരിയന്റ് വിപണയിൽ , മാറ്റം ഇതൊക്കെ

Published: 

18 Sep 2026 | 08:05 PM

Tata Sierra Legend Series Launches: ടാറ്റ തങ്ങളുടെ പുതിയ ഒരു മോഡലിനെ കൂടി പരിഷ്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ്. സിയറ ലെജൻഡ് സീരീസിനെയണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിരിക്കുന്നത്. ടാറ്റയുടെ മുൻ നിര എസ്.യു.വി മോഡലായ ഈ വാഹനത്തിൽ പുതിയതായി എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നും വിലയെത്രെയെന്നും അറിയാം.

1 / 5
സിയറ ലെജൻഡ് സീരീസിന്റെ വില  (എക്സ്-ഷോറൂം)  ആരംഭിക്കുന്നത് 11.99 ലക്ഷം രൂപമുതലാണ്. നിലവിലുള്ള സിയറ ലൈനപ്പിൽ തന്നെയാണ് ലെജൻഡ് സീരീസും എത്തിയിരിക്കുന്നത്. സ്മാർട്ട് പ്ലസ് എൽ Smart+ L, പ്യുവർ എൽ Pure L, പ്യുവർ എൽ ( ഒ ) Pure L(O), പ്യുവർ പ്ലസ് എൽ Pure+ L, അഡ്വഞ്ചർ പ്ലസ് എൽ  Adventure+ L എന്നിങ്ങനെയുള്ള വകഭേദങ്ങളിലാണ് നിവിൽ സിയറ ലഭിക്കുന്നത്. ( Image Credit Source Tata Cars Website )

2 / 5
സിയറ ലെജൻഡ് സീരീസ് പ്രിസ്റ്റിൻ വൈറ്റ്, പ്യുവർ ഗ്രേ, കൂർഗ് ക്ലൗഡ്സ് എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിലാണ് ലഭിക്കുക. ഇതോടൊപ്പം മൂന്നാർ മിസ്റ്റ് (Munnar Myst)  പ്യുവർ L' (Pure L) വേരിയന്റ് മുതൽ ലഭ്യമാകും. ബംഗാൾ റൂജ് (Bengal Rouge - ടിന്റഡ്), ആൻഡമാൻ അഡ്വഞ്ചർ (Andaman Adventure) എന്നിവ പ്യുവർ+ L (Pure+ L), അഡ്വഞ്ചർ+ L' (Adventure+ L) എന്നീ വേരിയന്റുകളിലാണ് സ്വന്തമാക്കാൻ കഴിയുക.

3 / 5
സിയറ സ്മാർട്ട്+ L (Smart+ L) വകഭേദം മുതൽ മുകളിലോട്ടുള്ള‌ മോഡലുകളിൽ ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് ഡോർ ട്രിമ്മുകളും ആംറെസ്റ്റുകളും, സ്റ്റിയറിംഗ് കൺട്രോളുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM, റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

4 / 5
ടാറ്റയുടെ മുഖമുദ്രയായ സുരക്ഷയിൽ ഈ മോഡലിലും യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ല. ആറ് എയർബാഗുകൾ, ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ-ഹോൾഡ് സൗകര്യമുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഇതിൽ സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്.

5 / 5
ലെജൻഡ് സീരീസിൽ നിലവിലുള്ള പവർ പവർട്രെയിൻ ഓപ്ഷനുകളിൽ ഒരു മാറ്റവുമില്ല. റെവോട്രോൺ 1.5L പെട്രോൾ, ക്രയോജെറ്റ് 1.5L ഡീസൽ, ഹൈപ്പീരിയൻ 1.5L TGDI എന്നീ എൻജിൻ ഓപ്ഷനുകളിൽ ഈ സീരിസിലും തുടരും. ഓരോ വേരിയന്റിന് അനുസൃതയമായി 6MT, 6AT, 7DCA ഗിയർബോക്സ് ഓപ്ഷനുകളും സിയറ ലെജൻ‍ഡ് സീരീസ് ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു