ഗവി മുതൽ ഗുണകേവ് വരെ , മലയാള സിനിമ കണ്ട് ആളുകൾ കൂടിയ ഇടങ്ങൾ ഇവ
സിനിമ കണ്ട് ആ സ്ഥലം കാണാൻ ഇറങ്ങിപ്പുറപ്പെടുക എന്ന ശീലം അധികമായില്ല സാധാരണയായിട്ട്. മലയാള സിനിമ കണ്ട് അത് വരെ ആരും കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും പിന്നീട് ശ്രദ്ധിക്കുകയും ചെയ്ത സ്ഥലങ്ങളെപ്പറ്റി അറിയാം.

ഗവി ഒാർഡിനറി എന്ന സിനിമയിലൂടെയാണ് ഗവി മലയാളി മനസ്സിൽ ഇടം പിടിക്കുന്നത്. ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതാണ്. ഈ പദ്ധതിയില്‍ വനത്തിലെ വഴികാട്ടികളും, പാചകക്കാരും, പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നവരും നാട്ടുകാര്‍ തന്നെ.

ഇടുക്കി മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഇടുക്കി ഒരു മിടുക്കിയായി അറിയപ്പെട്ടതെങ്കിലും പല സിനിമകളൂടെയും ഇടുക്കിയും ഭംഗി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് ഇത്.

ഗുണകേവ് മഞ്ഞുമ്മൽ ബോയ്സ് വിജയമായതോടെ ഗുണകേവിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. 1821ൽ അമേരിക്കക്കാരനായ ബിഎസ് വാർഡ് ആണ് ഈ സ്ഥലം കണ്ടെത്തിയത്. 2230 മീറ്റർ ഉയരത്തിൽ, ഷോള മരങ്ങളും പുല്ലും കൊണ്ട് മൂടപ്പെട്ട ഗുണകേവ് മൂന്ന് പാറകൾ കൂടിച്ചേരുന്നതാണ്.

മീശപ്പുലിമല മീശപ്പുലിമലയിൽ മഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ? എന്ന ചാർളിയുടെ ഒറ്റച്ചോദ്യത്തിൽ മൂക്കും കുത്തി വീണതാണ് മലയാളി. മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് ഇവിടെ ധാരാളമായി കാണാം.

ലക്ഷദ്വീപ് അനാർക്കലി എന്ന സിനിമയിലൂടെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയതാണ് ലക്ഷദ്വീപിനെയും അവിടുത്തെ ഭാഷയേയും. പാമ്പില്ലാത്ത ഡ്രൈലാന്റ് ഒരു ഒാട്ടോയിൽ കറങ്ങി തീർക്കാവുന്ന നാട് എന്നിങ്ങനെ പല സവിശേഷതകളും സിനിമയിൽത്തന്നെ പറയുന്നുണ്ട്.