AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aging-Accelerating Foods: ഈ ഭക്ഷണങ്ങൾ അകാല വാർദ്ധക്യത്തിലേക്ക് തള്ളിവിടും; എത്രയും വേഗം ഒഴിവാക്കിക്കോ

Common Foods That Speed Up Aging: നമ്മൾ അറിഞ്ഞോ അറിയാതെയോ കഴിക്കുന്ന പല ഭക്ഷണങ്ങളും ചർമ്മത്തിന് ഹാനികരമാണ്. അതിനാൽ, നമ്മൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

nandha-das
Nandha Das | Published: 06 Sep 2025 12:43 PM
ചർമ്മം എപ്പോഴും ചെറുപ്പമായും ആരോഗ്യത്തോടെയും കാണപ്പെടാൻ പലരും വിവിധ ഉത്പന്നങ്ങളും പരിഹാരങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞോ അറിയാതെയോ കഴിക്കുന്ന പല ഭക്ഷണങ്ങളും ചർമ്മത്തിന് ഹാനികരമാണ്. നമ്മൾ പതിവായി കഴിക്കുന്ന പല ഭക്ഷണങ്ങളും വാർദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുന്നു. അതിനാൽ, നമ്മൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. (Image Credits: Pexels)

1 / 6
ഐസ്ക്രീം മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണ്. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഇറുകിയതാക്കുകയും, ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ പോലുള്ള പ്രോട്ടീനുകൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഐസ്ക്രീം പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. (Image Credits: Pexels)

2 / 6
അടുത്തതായി സോഡയാണ്. ധാരാളം പഞ്ചസാരയും ഫോസ്ഫറിക് ആസിഡും അടങ്ങിയ സോഡ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കരണമാകുന്നതിനൊപ്പം ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ, ചർമ്മം തിളക്കമുള്ളതായും ആരോഗ്യകരമായും കാണപ്പെടണമെങ്കിൽ സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക. (Image Credits: Pexels)

3 / 6
ഫ്രൂട്ട് ജ്യൂസുകൾ അഥവാ പഴച്ചാറുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും പായ്ക്ക് ചെയ്തുവരുന്ന ജ്യൂസുകളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും പായ്ക്ക് ചെയ്ത ജ്യൂസിന് പകരം ഫ്രഷായ പഴങ്ങൾ കഴിക്കുക. (Image Credits: Pexels)

4 / 6
മധുരപലഹാരങ്ങൾ കഴിക്കുന്നതും ചർമ്മത്തിന് നല്ലതല്ല. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഇവ കഴിക്കുന്നത് മുഖത്ത് ചുളിവുകൾ ഉണ്ടാകാൻ കാരണമാകും. അതിനാൽ, മുഖം ചെറുപ്പവും സുന്ദരവുമായി നിലനിൽക്കാൻ മധുരപലഹാരങ്ങളും പരമാവധി ഒഴിവാക്കുക. (Image Credits: Pexels)

5 / 6
മദ്യപാനവും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഇത് ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ അളവ് കുറയ്ക്കുന്നു. മദ്യപാനം ചർമ്മത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണ്. അതിനാൽ, ആരോഗ്യമുള്ള ശരീരത്തിനും ചർമ്മത്തിനും മദ്യം പൂർണമായും ഒഴിവാക്കുക. (Image Credits: Pexels)

6 / 6