Odavazhakka Recipe: എത്ര കഴിച്ചാലും മതിവരാത്ത പഴമയുടെ മധുരം… നാടൻ ‘ഒടവാഴക്ക’ തയ്യാറാക്കിയാലോ?
Odavazhakka Recipe In Malayalam: മലബാറിലും മധ്യകേരളത്തിലുമൊക്കെ പണ്ട് വീടുകളിൽ സ്ഥിരമായി ഉണ്ടാക്കിയിരുന്ന, എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു കിടിലൻ നാടൻ പലഹാരമാണ് ഒടവാഴക്ക (Odavazhakka). നന്നായി പഴുത്ത നേന്ത്രപ്പഴവും തേങ്ങയും ശർക്കരയും ചേർത്ത് വാഴയിലയിലോ അല്ലെങ്കിൽ എണ്ണയിലോ തയ്യാറാക്കുന്ന ഈ പലഹാരം ചായക്കൊപ്പം കഴിക്കാൻ ഒന്നാന്തരമാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഒടവാഴക്ക നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതെയുള്ളൂ. എങ്ങനെയെന്ന് നോക്കാം.

പഴയകാലത്തെ നാലുമണി പലഹാരങ്ങൾക്ക് എന്നും ഒരു പ്രത്യേക രുചിയും ഗൃഹാതുരത്വവുമാണ്. അത്തരത്തിൽ മലബാറിലും മധ്യകേരളത്തിലുമൊക്കെ പണ്ട് വീടുകളിൽ സ്ഥിരമായി ഉണ്ടാക്കിയിരുന്ന, എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു കിടിലൻ നാടൻ പലഹാരമാണ് ഒടവാഴക്ക (Odavazhakka). (Image Credit Source: Social Media)

നന്നായി പഴുത്ത നേന്ത്രപ്പഴവും തേങ്ങയും ശർക്കരയും ചേർത്ത് വാഴയിലയിലോ അല്ലെങ്കിൽ എണ്ണയിലോ തയ്യാറാക്കുന്ന ഈ പലഹാരം ചായക്കൊപ്പം കഴിക്കാൻ ഒന്നാന്തരമാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഒടവാഴക്ക നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതെയുള്ളൂ. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ: നന്നായി പഴുത്ത നേന്ത്രപ്പഴം, ഏലക്ക - 5 എണ്ണം, കുരുമുളക് - 1 ടീസ്‌പൂൺ, പഞ്ചസാര - ഒരു കപ്പ്, വെള്ളം - ആവശ്യത്തിന് എന്നിവയാണ് ഒടവാഴയ്ക്ക തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. എരുവും മധുരവുമെല്ലാം കൂടിക്കലർന്ന പഴമയുടെ രുചികൂട്ട് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ നന്നായി പഴുത്ത നേന്ത്രപഴം തൊലി കളഞ്ഞ ശേഷം ഒന്ന് വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. അടുത്ത ദിവസം ഇത് പകുതിയായി മുറിച്ച് 5,6 ദിവസം വെയിലത്ത് വച്ച് ഒന്നുകൂടി ഉണക്കിയെടുത്ത് മാറ്റി വയ്ക്കാം. ഒരു ഇടികല്ലിൽ ഏലക്കയും കുരുമുളകും നന്നായി പൊടിച്ചെടുക്കാം. ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്‌ക്കുക.

ശേഷം ഈ പാത്രത്തിൽ പഞ്ചസാരയും വെള്ളവും കുരുമുളകും ഏലക്കയും പൊടിച്ച് വച്ചതും ചേർത്ത് നന്നായി ഉരുക്കിയെടുക്കാം. ഇത് നന്നായി പാകമായി വരുമ്പോൾ സ്‌റ്റൗ ഓഫ് ചെയ്യാം. ശേഷം നേരത്തെ ഉണക്കി വച്ച നേന്ത്രപഴത്തിന് മുകളിലേക്ക് ഈ ഉരുക്കി വച്ച കൂട്ട് ചേർത്ത് വീണ്ടും ഒന്നുകൂടെ ഉണക്കിയെടുക്കണം. പഴമയുടെ രുചിയുള്ള ഒടവാഴക്ക റെഡി. ഈ നേന്ത്രപഴം ഏകേശം ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കാം.