AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hansika Krishna: “അമ്മ വഴക്ക് പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് അമ്മു; ഇഷാനിയുമായി കൂട്ടാണെണെങ്കിലും എപ്പോഴും അടിയാണ്”: ഹൻസിക കൃഷ്ണ

'Bachelor Party Deux' Heroine Hansika Krishna Shares Family Secrets: “ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടാവുക ഇഷാനിയുമായിട്ടായിരിക്കും. അതേസമയം എന്തെങ്കിലും ഒരു സങ്കടം അലട്ടുന്ന സമയത്ത് കംഫർട്ട് തന്നിട്ടുള്ളത് അമ്മുവാണ്. ജീവിതത്തിൽ ‘ചിൽ’ അഡ്വൈസ് തരുന്നത് ദിയയാണ്. അതുകൊണ്ട് മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് പ്രിയപ്പെട്ടവരാണ്”

Hansika Krishna: “അമ്മ വഴക്ക് പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് അമ്മു; ഇഷാനിയുമായി കൂട്ടാണെണെങ്കിലും എപ്പോഴും അടിയാണ്”: ഹൻസിക കൃഷ്ണ
ഹൻസിക കൃഷ്ണImage Credit source: Facebook Hansika Krishna
Sumeesh T Unneen
Sumeesh T Unneen | Published: 15 Nov 2026 | 08:19 PM

സോഷ്യൽ മീഡിയ ഇഫ്ലൂവൻസറിൽ നിന്നും അഭിനയത്രിയിലേക്കുള്ള ചുവടുമാറ്റത്തിലാണ് ഇപ്പോൾ ഹൻസിക കൃഷ്ണ. നടൻ കൃഷ്ണകുമാറിൻ്റെ സിനിമാ കുടുംബത്തിൽ നിന്നുമുള്ള അടുത്ത നായിക അരങ്ങേറ്റം കുറിക്കുന്നതാകട്ടെ സ്വപ്ന തുല്യമായ സിനിമയിലൂടെ. അമൽ നീരദിൻ്റെ ബാച്ച്ലർ പാർട്ടി Deux’ നസ്ലൻ്റെ നായികയായാണ് ഹൻസിക എത്തുന്നത്. സിനിമയിൽ അഭിനയിച്ചതിൻ്റെ എക്സൈറ്റ്മെൻ്റിനെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമെല്ലാം താരം വിവരിക്കുന്ന അഭിമുഖങ്ങൾ സമുഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

സിനിമയിലും ജീവിതത്തിലും സഹോദരിമാരെ എങ്ങനെയാണ് തന്നെ സ്വാധീനിക്കുന്നത് എന്ന് പറയുകയാണ് മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ ഹൻസിക കൃഷ്ണ. ഓരോ സാഹചര്യങ്ങളിലും തൻ്റെ ഓരോ സഹോദരിമാർ സഹായത്തിന് എത്താറുണ്ട് എന്ന് ഹൻസിക പറയുന്നു. അമ്മ വഴക്കു പറയുന്ന സമയത്ത് അഹാനയാണ് മിക്കപ്പോഴും സപ്പോർട്ട് ചെയ്യാറുള്ളത്. പുറത്തേക്കൊക്കെ ;പോകാൻ പെർമിഷൻ ചോദിക്കുമ്പോൾ ചിലപ്പോൾ അമ്മ നോ പറയും. ദിയയും അത്തരം സാഹചര്യങ്ങളിൽ ഒപ്പം നിക്കാറുണ്ട്. “അവളുടെ പ്രായത്തിൽ നമ്മൾ പോയിട്ടുള്ളതല്ലെ, അവളും പോകട്ടെ” എന്നായിരിക്കും ദിയ പറയുകയെന്ന് ഹൻസിക പറയുന്നു.

“ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടാവുക ഇഷാനിയുമായിട്ടായിരിക്കും. അതേസമയം എന്തെങ്കിലും ഒരു സങ്കടം അലട്ടുന്ന സമയത്ത് കംഫർട്ട് തന്നിട്ടുള്ളത് അമ്മുവാണ്. ജീവിതത്തിൽ ‘ചിൽ’ അഡ്വൈസ് തരുന്നത് ദിയയാണ്. അതുകൊണ്ട് മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് പ്രിയപ്പെട്ടവരാണ്” ഹൻസിക പറഞ്ഞു.

Also Read: Mammootty: “എൻ്റെ ഡ്രൈവിംഗിന് അത്ര സൽപ്പേരില്ല; ഞാനെന്തായാലും നന്നാവാൻ തീരുമാനിച്ചു”; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടി!

രഹസ്യങ്ങൾ ആദ്യം ആരോടായിരിക്കും പങ്കുവയ്ക്കുക എന്ന അവതാരകയുടെ ചോദ്യത്തിനും ഹൻസിക മറുപടി പറയുന്നുണ്ട്. അമ്മയോടോ ഇഷാനിയോടോ ആയിരിക്കും രഹസ്യങ്ങൾ പങ്കുവയ്ക്കുക എന്നാണ് ഹൻസിക തുറന്നുപറയുന്നത്. ഇഷാനിയും അവളുടെ സീകൃട്ട്സ് തന്നോട്ട് പറയാറുണ്ട്. എന്നാൽ അഹാനനയും, ദിയയും അവരുടെ രഹസ്യങ്ങൾ അങ്ങനെ തന്നോട് പങ്കുവയ്ക്കാറില്ല എന്നും ഹൻസിക പറയുന്നുണ്ട്.

കൊവിഡ് സമയത്തിന് ശേഷം ഇഷാനിയും താനും എപ്പോഴും ഒരുമിച്ചായിരുന്നു. അതിൻ്റെ അടുപ്പക്കൂടുതൽ ഇഷാനിയുമായി ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതും ഇഷാനിയുമായിട്ടാണെന്നും ഹൻസിക ചിരിയോടെ പറയുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും പരസ്പരം വഴക്കിടുന്നവരാണ് തങ്ങൾ ഇരുവരും. അഹാന പലപ്പോഴും തങ്ങളുടെ വഴക്ക് ആസ്വദിച്ച് കാണാറുണ്ട് എന്നും ഹൻസിക തമാശയായി പറയുന്നു. ഏറ്റവും സ്ട്രിക്ടായ ചേച്ചി അഹാനയാണെന്നും ഹൻസിക പറയുന്നുണ്ട്. എല്ലാം അടുക്കും ചിട്ടയോടെ കിടക്കണം എന്ന് അഹാനയ്ക്ക് നിർബ്ബന്ധമുണ്ട്. താൻ നേരെ തിരിച്ചാണ്. അതിൻ്റെ പേരിൽ ചേച്ചിയുടെ അടുത്ത് നിന്ന് എല്ലാ ദിവസവും വഴക്ക് കേൾക്കാറുണ്ട് എന്നും ഹൻസിക പറയുന്നു.

English Summary

Actress Hansika Krishna, making her debut in Amal Neerad’s Bachelor Party Deux, shared insights about her bond with sisters Ahaana, Diya, and Ishani, revealing their different roles in her life.

Follow Us