AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: അവന്‍ ബെഞ്ചിലിരുന്ന് പഠിക്കട്ടെ! വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയത് നല്ല തീരുമാനമെന്ന് റായിഡു

Ambati Rayudu Backs decision to bench Vaibhav Sooryavanshi: അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിനുള്ള അവസരം ടീം മാനേജ്‌മെന്റ് നല്‍കിയില്ല. അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമായിരുന്നു രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാര്‍. സഞ്ജു രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി.

Jayadevan AM
Jayadevan AM | Published: 29 Jun 2026 | 07:52 PM
അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിനുള്ള അവസരം ടീം മാനേജ്‌മെന്റ് നല്‍കിയില്ല. അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമായിരുന്നു രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാര്‍. സഞ്ജു രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. അഭിഷേക് ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം മത്സരത്തില്‍ പ്രകടനം മോശമായിരുന്നു (Image Credit Source: PTI).

1 / 5
അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതും ആരാധകരെ ചൊടിപ്പിച്ചു. സഞ്ജുവിന് പകരം വൈഭവിന് അവസരം നല്‍കാമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങളിലും വൈഭവിന് അവസരം നല്‍കാത്തത് ഉചിതമായ തീരുമാനമായിരുന്നുവെന്ന് മുന്‍ താരം അമ്പാട്ടി റായിഡു പറഞ്ഞു.

2 / 5
സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തുന്നത് അനീതിയാകുമായിരുന്നു എന്നാണ് റായുഡുവിന്റെ അഭിപ്രായം. മാനേജ്മെന്റ് എടുത്തത് ശരിയായ തീരുമാനമാണെന്നാണ്  കരുതുന്നത്. സൂര്യവംശിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ലൊരു പഠനകാലയളവാണ്. ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിന്റെ ഭാഗമാകാനും അവിടെ എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് റായിഡു പറഞ്ഞു.

3 / 5
ഈ മത്സരങ്ങളിൽ നിന്ന് അവന് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയും. അത് വഴി ഭാവിയിൽ എപ്പോഴാണോ അവൻ ഇന്ത്യൻ ടീമിനായി കളിക്കുന്നത്, അപ്പോൾ കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാൻ അവന് സാധിക്കുമെന്നും റായിഡു അഭിപ്രായപ്പെട്ടു. സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച  മാധ്യമപ്രവർത്തകരുമായുള്ള ചർച്ചയ്ക്കിടെയാണ് റായിഡു ഇക്കാര്യം പറഞ്ഞത്. ഗൗതം ഗംഭീറും  ശ്രേയസ് അയ്യരും ഉൾപ്പെടുന്ന ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് റായിഡുവിന്റെ നിരീക്ഷണം.

4 / 5
സഞ്ജുവും അഭിഷേകും അവസരങ്ങൾ അർഹിക്കുന്നുണ്ട്. കാരണം അവർ നേരത്തെ മികച്ച പ്രകടനം കാഴ്ചവെക്കുകയും നമുക്ക് ലോകകപ്പ് നേടിത്തരികയും ചെയ്തവരാണ്. അതുകൊണ്ട് തന്നെ അവർക്ക് തുടർന്നും അവസരങ്ങൾ നൽകണം. എപ്പോഴാണോ അവസരം വരുന്നത്, അപ്പോൾ സൂര്യവംശി ഇതിലും മികച്ച രീതിയിൽ സജ്ജനായിട്ടുണ്ടാകുമെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

5 / 5
Follow Us