AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ

Vande Bharat Train Food Menu: വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കുമെന്നു റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

sarika-kp
Sarika KP | Published: 14 Dec 2025 20:46 PM
ഇന്ന് പലരും ദൂരെയാത്രയ്ക്ക് വന്ദേ ഭാരത് ട്രെയിനുകളാണ് കൂടുതലായും ഉപയോ​ഗിക്കാറുള്ളത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി സുഗമമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം വന്ദേ ഭാരത് തന്നെയാണ്. ഇത് മാത്രമല്ല ഭക്ഷണത്തിൻ്റെ കാര്യത്തിലും മറ്റ് ട്രെയിനുകളെക്കാളും എന്തുകൊണ്ടും വന്ദേ ഭാരത് പൊളിയാണ്. (Photos Credit Getty Images)

1 / 5
നമ്മൾ ഇരിക്കുന്ന സീറ്റിലേക്ക് എല്ലാ നേരത്തും ഭക്ഷണം ലഭ്യമാക്കാൻ വന്ദേ ഭാരത് ശ്രദ്ധിക്കാറുണ്ട്.എന്നാൽ പലപ്പോഴും ലഭിക്കുന്ന ഭക്ഷണം യാത്രക്കാർക്ക് തൃപ്തികരമായ രീതിയിൽ ആകണമെന്നില്ല.

2 / 5
ഇപ്പോഴിതാ ഇതിനെല്ലാം പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ . ഓരോ പ്രദേശത്തിനും അനുസരിച്ച് അവിടുത്തെ പ്രാദേശിക ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയാണ് റെയിൽവേ .

3 / 5
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും പങ്കെടുത്തു.

4 / 5
വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കുമെന്നു റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

5 / 5