AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varun Chakravarthy: “രാത്രി മുഴുവൻ ഞാൻ ഇരുന്ന് കരഞ്ഞു”; ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപുള്ള അവസ്ഥ പറഞ്ഞ് വരുൺ ചക്രവർത്തി

Varun Chakravarthy About Asia Cup: ഏഷ്യാ കപ്പിൻ്റെ തലേന്ന് രാത്രി താൻ കരഞ്ഞെന്ന് വരുൺ ചക്രവർത്തി. രാത്രി മുഴുവൻ കരയുകയായിരുന്നു എന്നും വരുൺ വെളിപ്പെടുത്തി.

Abdul Basith
Abdul Basith | Published: 17 Oct 2025 | 03:44 PM
ഏഷ്യാ കപ്പിൻ്റെ തലേ രാത്രി മുഴുവൻ താൻ ഇരുന്ന് കരഞ്ഞെന്ന് സ്പിന്നർ വരുൺ ചക്രവർത്തി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന അഭിമുഖ പരിപാടിയിൽ വച്ചാണ് വരുണിൻ്റെ വെളിപ്പെടുത്തൽ. ഏഷ്യാ കപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ വരുൺ ഏഴ് വിക്കറ്റാണ് നേടിയത്. (Image Credits- PTI)

1 / 5
"ഒരു ടൂർണമെൻ്റ് തുടങ്ങുമ്പോൾ എൻ്റെ തുടക്കം മോശമായിരിക്കും. ഞാൻ രാത്രി മുഴുവൻ കരയും. നാളെ എന്ത് സംഭവിക്കുമെന്നറിയില്ലല്ലോ എന്നാവും എൻ്റെ ചിന്ത. എല്ലാ ടൂർണമെൻ്റിലും ഇത് നടക്കാറുണ്ട്. ഏഷ്യാ കപ്പിൻ്റെ സമയത്തും ഇത് സംഭവിച്ചു.'- വരുൺ വെളിപ്പെടുത്തി.

2 / 5
"ഗുകേഷ് ചെസ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. കാൾസൺ ആണ് ഏറ്റവും മികച്ച താരമെന്ന് എല്ലാവർക്കുമറിയാം. അതുപോലെ ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയാണ് മികച്ച താരം. ഒന്നാം നമ്പറിൽ ഞാനായിരിക്കും. പക്ഷേ, ഏറ്റവും മികച്ച താരം ബുംറയാണ്. പിന്നെ നരേനുണ്ട്, റാഷിദ് ഖാനുണ്ട്."- താരം തുടർന്നു.

3 / 5
ഏഷ്യാ കപ്പ് ഫൈനലിലടക്കം ഗംഭീര പ്രകടനങ്ങളാണ് ചക്രവർത്തി നടത്തിയത്. ഫൈനലിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുൺ ആണ് 113/1 എന്ന നിലയിൽ പാകിസ്താൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മത്സരത്തിൽ പാകിസ്താൻ 146 റൺസ് നേടി ഓളൗട്ടാവുകയായിരുന്നു.

4 / 5
803 റേറ്റിംഗുമായാണ് വരുൺ ചക്രവർത്തി ടി20 റാങ്കിംഗിൽ ഒന്നാമതെത്തിയത്. വെസ്റ്റ് ഇൻഡീസിൻ്റെ അകീൽ ഹുസൈൻ 699 റേറ്റിംഗുമായി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനാണ് മൂന്നാമത്. 693 ആണ് മുൻ ഒന്നാം നമ്പർ താരമായ റാഷിദ് ഖാൻ്റെ റേറ്റിംഗ്.

5 / 5