AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Weather: ബെംഗളൂരുകാര്‍ പുറത്തിറങ്ങല്ലേ ചൂട് റെക്കോഡ് ഉയരത്തില്‍; കര്‍ശന നിര്‍ദേശം

Bengaluru Records Extreme Heat on March 6: ബെല്ലാരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, ചിക്കബല്ലാപ്പൂര്‍, ചിത്രദുര്‍ഗ, ദാവന്‍ഗെരെ, കോലാര്‍, മാണ്ഡ്യ, രാമനഗര, ചിക്കമംഗളൂരു, ശിവമോദ, ഹാസന്‍, കുടക്, ചാമരാജനഗര, മൈസൂര്‍, തുംകൂര്‍, വിജയനഗര എന്നീ തെക്കന്‍ ഉള്‍നാടന്‍ ജില്ലകളിലാണ് വരണ്ട കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്.

Bengaluru Weather: ബെംഗളൂരുകാര്‍ പുറത്തിറങ്ങല്ലേ ചൂട് റെക്കോഡ് ഉയരത്തില്‍; കര്‍ശന നിര്‍ദേശം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 06 Mar 2026 | 06:54 AM

ബെംഗളൂരു: കനത്ത ചൂടിലേക്ക് കടന്ന് ബെംഗളൂരു നഗരം. തെളിഞ്ഞ അന്തരീക്ഷം തുടരുമെന്നും താപനിലയില്‍ ഓരോ ദിവസവും വര്‍ധനവ് സംഭവിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കര്‍ണാടകയില്‍ ഉടനീളം താപനില വര്‍ധിക്കുകയാണ്. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.

ബെല്ലാരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, ചിക്കബല്ലാപ്പൂര്‍, ചിത്രദുര്‍ഗ, ദാവന്‍ഗെരെ, കോലാര്‍, മാണ്ഡ്യ, രാമനഗര, ചിക്കമംഗളൂരു, ശിവമോദ, ഹാസന്‍, കുടക്, ചാമരാജനഗര, മൈസൂര്‍, തുംകൂര്‍, വിജയനഗര എന്നീ തെക്കന്‍ ഉള്‍നാടന്‍ ജില്ലകളിലാണ് വരണ്ട കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്.

ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിലും വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനമുണ്ട്. വടക്കന്‍ മേഖലയായ ബെലഗാവി, ബീദര്‍, വിജയപുര, ബാഗല്‍കോട്ട്, ഹാവേരി, ഗദഗ്, ധാര്‍വാഡ്, കലബുറഗി, കൊപ്പല്‍, ബെല്ലാരി, റായ്ച്ചൂര്‍, യാദ്ഗിര്‍, വിജയനഗര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരണ്ട കാലാവസ്ഥ തന്നെയാണ്. ഇത് തുടരുമെന്നാണ് അറിയിപ്പ്.

മാര്‍ച്ച് പകുതിയോടെ താപനില റെക്കോഡ് ഉയരത്തിലേക്ക് എത്തും. ഇതേതുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

Also Read: Bengaluru Weather: ചൂടേറ്റ് വാടല്ലേ! ബെംഗളൂരുവില്‍ താപനില 34 ഡിഗ്രിയില്‍

ഹീറ്റ് സ്‌ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ വെള്ളം, മറ്റ് പാനീയങ്ങള്‍, പഴങ്ങള്‍ എന്നിവ കഴിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

അതേസമയം, ചൂട് ഉയര്‍ന്നതോടെ ബെംഗളൂരുവില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും ജലാശയങ്ങള്‍ വറ്റിതുടങ്ങി. നഗരത്തിലുള്ളവര്‍ക്ക് വെള്ളം എത്തിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണ്.

Follow Us