അജിത്ത് തനിക്കാര്? വിജയിക്കാൻ ശത്രുക്കളും വേണം, സിനിമ വിടാനുള്ള കാരണത്തെക്കുറിച്ച് വിജയ് | Vijay's Jananayakaan audio launch enters Malaysia Book of Records; On stage, he talked about leaving the film and about thala Ajith Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Vijay's Jananayakaan audio launch enters Malaysia Book of Records; On stage, he talked about leaving the film and about thala Ajith
Vijay Jananayagan: അജിത്ത് തനിക്കാര്? വിജയിക്കാൻ ശത്രുക്കളും വേണം, സിനിമ വിടാനുള്ള കാരണത്തെക്കുറിച്ച് വിജയ്
Vijay Jananayagan: പരിപാടി ഇതിനോടകം തന്നെ മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു....
1 / 7
തന്റെ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് ഉത്സവമാക്കി മാറ്റി നടൻ വിജയ്. കഴിഞ്ഞദിവസം മലേഷ്യയിൽ വച്ചായിരുന്നു ജനനായകന്റെ ഓഡിയോ ലോഞ്ച്. പരിപാടി ഇതിനോടകം തന്നെ മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. (PHOTO: ACTOR VIJAY TEAM)
2 / 7
മലേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടി എന്ന നേട്ടമാണ് വിജയുടെ ജനനായകൻ നേടിയത്. ആരാധകരോട് സംവദിക്കുന്നതിനിടയിൽ വിജയ് അജിത്തിനെ തന്റെ കൂട്ടുകാരൻ അതായത് നൻപൻ എന്നാണ് വിശേഷിപ്പിച്ചത്.(PHOTO: ACTOR VIJAY TEAM)
3 / 7
ശ്രീലങ്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ് വംശജരുള്ള വിദേശ രാജ്യം മലേഷ്യയാണ്. ഇതിനെക്കുറിച്ചും വേദിയിൽ വിജയ് സംസാരിച്ചു. തനിക്ക് ഏറ്റവും പ്രധാനം ആരാധകരാണെന്നും ആരാധകർക്ക് വേണ്ടിയാണ് താൻ നിലകൊള്ളുന്നത് എന്നും വിജയ്. (PHOTO: ACTOR VIJAY TEAM)
4 / 7
ഇനിയും ഒരു 30- 33 കൊല്ലത്തോളം താൻ അവർക്ക് വേണ്ടി നിലകൊള്ളും. സിനിമയിൽ നിന്നും മാറി നിൽക്കുന്നതും ആരാധകർക്ക് വേണ്ടിയാണെന്ന് വിജയ് പറഞ്ഞു. തനിക്ക് വേണ്ടി നിലകൊണ്ട ആരാധകർക്ക് വേണ്ടി താൻ ഇനിയും നിൽക്കും. (PHOTO: ACTOR VIJAY TEAM)
5 / 7
അങ്ങനെ താൻ ഈ കടപ്പാടിന്റെ കടം വീട്ടും എന്നും വിജയ് ആരാധകർക്ക് ഉറപ്പു നൽകി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എപ്പോഴും സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല എന്നും ശക്തനായ ശത്രു ഉണ്ടായാൽ മതി എന്നും വിജയ്. (PHOTO: ACTOR VIJAY TEAM)
6 / 7
ശക്തനായ ഒരു ശത്രു ഉണ്ടെങ്കിൽ മാത്രമേ നമുക്ക് എതിരാളികൾ ഉണ്ടെങ്കിൽ മാത്രമേ നമ്മളും ശക്തരാവുകയുള്ളൂ. ആരെയും ബുദ്ധിമുട്ടുകയും വേദനിപ്പിക്കുകയും ചെയ്യരുത് എന്നും വിജയ് പറഞ്ഞു. അതേസമയം ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള ആരാധകർക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ, ജന നായകന്റെ ഓഡിയോ ലോഞ്ച് ജനുവരി 9 ന് തീയറ്റർ റിലീസിന് മുന്നോടിയായി ZEE തമിഴിൽ സംപ്രേഷണം ചെയ്യുകയും (PHOTO: ACTOR VIJAY TEAM)
7 / 7
ZEE5 തമിഴിൽ സ്ട്രീം ചെയ്യുകയും ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ജന നായകൻ എന്ന ചിത്രത്തിൽ വിജയ്, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.(PHOTO: ACTOR VIJAY TEAM)