Vinayaka Chaturthi 2026: വിനായക ചതുർത്ഥി സെപ്റ്റംബർ 14നോ 15നോ? കൃത്യമായ തീയതി, ശുഭകരമായ സമയം, ഗണേശ മന്ത്രങ്ങൾ, പൂജ രീതി എന്നിവ അറിയാം
Vinayaka Chaturthi 2026 Exact Date:ഗണപതി ഭഗവാന്റെ ജന്മദിനമാണ് നാം വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി എന്ന രീതിയിൽ ആഘോഷിക്കുന്നത്.രു വ്യക്തിയുടെ ജീവിതത്തിൽ ബുദ്ധി, സമൃദ്ധി, അറിവ്, ഭാഗ്യം എന്നിവയ്ക്ക് കാരണക്കാരനായ ദേവനായിട്ടാണ് ഗണപതിയെ കണക്കാക്കുന്നത്. ഗണപതി ഭഗവാന്റെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി. അതും ചിങ്ങത്തിലെ വിനായക ചതുർത്ഥി വളരെ പ്രധാനമാണ്. എന്നാൽ എല്ലാവർക്കും സംശയമുള്ള ഒരു കാര്യമാണ് ഈ വർഷം ഏത് ദിവസമാണ് വിനായക ചതുർത്ഥി വരുന്നത് എന്ന്. മറ്റു സംസ്ഥാനങ്ങളിൽ സെപ്റ്റംബർ.....

സർവ്വ വിഘ്നങ്ങളും അകറ്റി ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും അഭിവൃദ്ധിയും പ്രധാനം ചെയ്യുന്ന ദേവനാണ് ഗണപതി. ഗണപതി ഭഗവാന്റെ ജന്മദിനമാണ് നാം വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി എന്ന രീതിയിൽ ആഘോഷിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ബുദ്ധി, സമൃദ്ധി, അറിവ്, ഭാഗ്യം എന്നിവയ്ക്ക് കാരണക്കാരനായ ദേവനായിട്ടാണ് ഗണപതിയെ കണക്കാക്കുന്നത്. അതിനാൽ തന്നെ എന്തൊരു ശുഭകാര്യം ചെയ്യുമ്പോഴും ഭഗവാൻ വിഘ്നേശ്വരനെ മനസ്സിൽ തുടങ്ങേണ്ടത് വളരെ പ്രധാനമാണ്.(PHOTO: PTI PHOTOS)

അത്തരത്തിൽ ഗണപതി ഭഗവാന്റെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി. അതും ചിങ്ങത്തിലെ വിനായക ചതുർത്ഥി വളരെ പ്രധാനമാണ്. എന്നാൽ എല്ലാവർക്കും സംശയമുള്ള ഒരു കാര്യമാണ് ഈ വർഷം ഏത് ദിവസമാണ് വിനായക ചതുർത്ഥി വരുന്നത് എന്ന്. മറ്റു സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14 തിങ്കളാഴ്ചയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിൽ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്.

പാർവതിയുടെയും പരമശിവന്റെയും പ്രിയപ്പെട്ട പുത്രനായ ഗണേശൻ അവതരിച്ചത് ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി നാളിലാണ്. വ്രതാനുഷ്ഠാനങ്ങളുടെ ഈ ദിവസം ഭഗവാൻ ഗണപതിയെ ആരാദിച്ചാൽ നമ്മുടെ ജീവിതത്തിൽ അസാധ്യം എന്ന് കരുതുന്ന പലകാര്യങ്ങളും സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ദിവസം ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. കൂടാതെ വിനായക ചതുർത്ഥി നാളിൽ വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.

വിനായക ചതുർത്ഥി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടെയും ഭക്തിയോടെയും വേണം വ്രതം ആരംഭിക്കാൻ. ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതോടൊപ്പം തന്നെ ഗണപതിയുടെ മന്ത്രങ്ങളും ജപിക്കണം. അതിൽ പ്രധാനമാണ് " ഓം ഗണപതേ നമഃ" എന്നാ ഭഗവാന്റെ മൂലമന്ത്രം. കൂടാതെ ഗണേശ ഗായത്രി ഗണേശ അഷ്ടോത്തരം ഗണേശ നാമസ്തോത്രം, ഗണേശ പഞ്ചരത്ന സ്തോത്രം തുടങ്ങിയവയെല്ലാം ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാനായി ജപിക്കാവുന്നതാണ്.

ജീവിതത്തിലെ ആഗ്രഹങ്ങൾ സാധിക്കുന്നതിനും ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നതിനും വിനായക ചതുർത്ഥി ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ധഅവാനിച്ചാൽ ഫലം ഉറപ്പാണ്. പൂജാമുറിയിലോ അല്ലെങ്കിൽ ശുദ്ധമായ ഒരു സ്ഥലത്ത് ഗണപതി ഭഗവാന്റെ ചിത്രം വെച്ച് അതിന്റെ മുന്നിൽ ഇരുന്നുകൊണ്ട് മനസ്സുരുകി ഭഗവാനെ പ്രാർത്ഥിച്ചാൽ ഏത് തടസവും ജീവിതത്തിൽ നിന്നും വഴിമാറി പോകും. ഗണപതി മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് വിളക്ക് കൊളുത്തി അദ്ദേഹത്തിന് ഇഷ്ടപ്പെട്ട നിവേദ്യങ്ങൾ സമർപ്പിക്കുക.

ഇതിൽ പ്രധാനമായും മലർ, നാളികേരം, പഴം, കൽക്കണ്ടി മുന്തിരി, മോദകം, പായസം എന്നിവ സമർപ്പിക്കാം.കൂടാതെ പൂജാമുറിയിൽ അല്ലെങ്കിൽ ശുദ്ധമായ ഒരു സ്ഥലത്ത് രാവിലെ വിളക്ക് കത്തിച്ച് സന്ധ്യ വരെ അത് അണയാതെ സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഇനി അതല്ല രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം വിളക്ക് അണയ്ക്കുകയും വൈകിട്ട് വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യാം. ചതുർത്തിനാളിൽ പൂർണ്ണമായും സസ്യഹാരങ്ങളും മാത്രം കഴിക്കുക വീട്ടിൽ മാംസങ്ങൾ പാകം ചെയ്യുകയോ അത് കഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.