ദേ വീണ്ടും റെക്കോർഡ് കോലി! മൂന്നാമനായി 13000 റൺസ്, റൺചേസിൽ സച്ചിനെ പിന്നിലാക്കി, 50 പ്ലസ് റൺസിൽ ഫിഫ്റ്റിയും | Virat Kohli's new records: From reaching 13000 runs at number three to surpassing Sachin in run-chase Malayalam news - Malayalam Tv9

ദേ വീണ്ടും റെക്കോർഡ് കോലി! മൂന്നാമനായി 13000 റൺസ്, റൺചേസിൽ സച്ചിനെ പിന്നിലാക്കി, 50 പ്ലസ് റൺസിൽ ഫിഫ്റ്റിയും

Published: 

05 Nov 2026 | 11:32 AM

Records set by Virat Kohli in the first ODI against New Zealand: താൻ നേരിട്ട ഓരോ പന്തിലും, അടിച്ചുകൂട്ടിയ ഓരോ റണ്ണിലും ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം വാനോളം ഉയർത്തിയ റൺമെഷീനായ കോലിക്ക് അവിശ്വസനീയമായ ബാറ്റിംഗ് ശരാശരിയാണ് മൂന്നാം നമ്പരിൽ ഉള്ളത്. ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പരിൽ ഇറങ്ങി 13,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാൻ എന്ന വലിയ നേട്ടം ഇനി കിംഗ് കോഹ്‌ലിയുടേതാണ്.

1 / 6
 ക്രിക്കറ്റ് ലോകത്ത് വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി! ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പരിൽ ഇറങ്ങി 13,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാൻ എന്ന വലിയ നേട്ടമാണ് കിംഗ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. റിച്ചാർഡ്‌സ് മുതൽ ടെണ്ടുൽക്കർ വരെയുള്ള ഇതിഹാസങ്ങൾ വാണ കളിക്കളത്തിൽ, തന്റേതായ ഇടം കണ്ടെത്തിയ കോലിയുടെ നിരവധി റെക്കോർഡ് നേട്ടങ്ങളിൽ ഒന്നുമാത്രമാണ് ഈ റൺവേട്ട. (Image credit: Getty Images)

2 / 6
 ന്യൂസിലൻഡിനെതിരെയുള്ള ഏകദിന മത്സരത്തിലാണ് ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാനിറങ്ങി 13,000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യത്തെ താരം എന്ന​ നേട്ടം കോലി സ്വന്തമാക്കിയത്. താൻ നേരിട്ട ഓരോ പന്തിലും, അടിച്ചുകൂട്ടിയ ഓരോ റണ്ണിലും ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം വാനോളം ഉയർത്തിയ റൺമെഷീനായ കോലിക്ക് അവിശ്വസനീയമായ ബാറ്റിംഗ് ശരാശരിയാണ് മൂന്നാം നമ്പരിൽ ഉള്ളത്.

3 / 6
 ന്യൂസീലൻഡിനെതിരായ ഏകദിനത്തിൽ ചേസിങ്ങിൽ നേടിയ റൺസിൽ സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ള റെക്കോർഡും കോലി മറികടന്നു. മത്സരത്തിനിറങ്ങുമ്പോൾ സച്ചിന്റെ പേരിലുണ്ടായിരുന്ന 8720 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ കോലിക്ക് 54 റൺസാണ് വേണ്ടിയിരുന്നത്. ടിക്‌നറെ ബൗണ്ടറി കടത്തി അർധ സെഞ്ചുറി പൂർത്തിയാക്കിയ കോലി പിന്നാലെ മറ്റൊരു ബൗണ്ടറി കൂടി കണ്ടെത്തി സച്ചിന്റെ റെക്കോർഡ് മറികടന്നു.

4 / 6
 കൂടാതെ വിദേശത്ത് അമ്പതാമത്തെ 50 പ്ലസ് സ്‌കോർ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കി. വിദേശത്ത് കളിച്ച തന്റെ 128-ാം ഏകദിനത്തിലാണ് വിരാട് കോലി അമ്പതാമത്തെ തവണ 50 റൺസ് പിന്നിട്ടത്‌. വിദേശത്ത് 21 സെഞ്ചുറികളും 29 അർധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.

5 / 6
 റെക്കോർഡുകൾ കോഹ്‌ലിയെ തേടിവരുന്നു എന്നതിലുപരി, കോഹ്‌ലി റെക്കോർഡുകളെ തിരുത്തിക്കുറിച്ച് മുന്നേറുന്നു  എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയായി ന്യൂസിലൻഡിനെതിരായ കളിയിലെ അ‌ദ്ദേഹത്തിന്റെ പെർഫോമൻസ്.  ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ 51 പന്തിൽ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 74 റൺസാണ് കോലി നേടിയത്.

6 / 6
 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി.  മഴ കാരണം ഇന്ത്യയുടെ ബാറ്റിങ് രണ്ടു തവണ തടസപ്പെട്ടു. ഒടുവിൽ വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിച്ചു. കോലിയുടെ ബാറ്റിങ് കരുത്തിൽ, 22.4 ഓവറിൽ ഇന്ത്യ അഞ്ചു വിക്കറ്റ് ജയം സ്വന്തമാക്കി.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി