AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Haircare Routine: അകാലനരയോട് ബൈ പറയാം: വീട്ടിൽ തയ്യാറാക്കാം ഈ താളി, ഉപയോ​ഗിക്കേണ്ടത്

Premature Gray Haircare: ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു കാര്യമാണ ചെറുപ്പത്തിലേ ഉണ്ടാകുന്ന അകാലനര. ഇത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. കെമിക്കൽ ഡൈകൾ ഉപയോഗിച്ച് മുടി കേടുവരുത്തുന്നതിന് പകരം, നമ്മുടെ വീട്ടുമുറ്റത്ത് ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ കൊണ്ട് താളി തയ്യാറാക്കി ഉപയോഗിക്കുന്നത് അകാലനര തടയാനും മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകാനും സഹായിക്കും. 

Haircare Routine: അകാലനരയോട് ബൈ പറയാം: വീട്ടിൽ തയ്യാറാക്കാം ഈ താളി, ഉപയോ​ഗിക്കേണ്ടത്
പ്രതീകാത്മക ചിത്രം Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Nov 2026 | 12:42 PM

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു കാര്യമാണ ചെറുപ്പത്തിലേ ഉണ്ടാകുന്ന അകാലനര. ഇത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. കെമിക്കൽ ഡൈകൾ ഉപയോഗിച്ച് മുടി കേടുവരുത്തുന്നതിന് പകരം, നമ്മുടെ വീട്ടുമുറ്റത്ത് ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ കൊണ്ട് താളി തയ്യാറാക്കി ഉപയോഗിക്കുന്നത് അകാലനര തടയാനും മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകാനും സഹായിക്കും. അത്തരത്തിൽ നിങ്ങൾക്ക് ഈസിയായി തയ്യാറാക്കാൻ കഴിയുന്ന താളിയും അത് എങ്ങനെ ഉപയോ​ഗിക്കണമെന്നും നോക്കാം.

ALSO READ: സൗന്ദര്യം കൂട്ടാൻ ഇനി വിലകൂടിയ ക്രീമുകൾ വേണ്ട; മുടിക്കും ചർമ്മത്തിനും തിളക്കമേകാൻ ഈ 8 ഭക്ഷണങ്ങൾ ശീലമാക്കാം

അകാലനര തടയാൻ വീട്ടിലുണ്ടാക്കാവുന്ന താളി

ആവശ്യമായ ചേരുവകൾ: ചെമ്പരത്തി ഇലയും പൂവും: 8-10 എണ്ണം, കറിവേപ്പില: ഒരു പിടി, ഫ്രഷ് നെല്ലിക്ക / നെല്ലിക്ക നീര്: 1 എണ്ണം, ഫ്രഷ് നെല്ലിക്ക / നെല്ലിക്ക നീര്: 1 എണ്ണം എന്നിവയാണ് ആവശ്യമായ ചേരുവകൾ. ചെമ്പരത്തി ഇലയും പൂവും മുടിക്ക് സ്വാഭാവിക കണ്ടീഷണറും പിഗ്മെന്റേഷനും നൽകുന്നു. അതുകൂടാതെ കറിവേപ്പില മുടിയുടെ കറുപ്പ് നിറം നിലനിർത്തുന്ന മെലനിൻ ഉത്പാദനം കൂട്ടുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ചെമ്പരത്തി ഇലയും, പൂവ്, കറിവേപ്പില എന്നിവ കഴുകി വൃത്തിയാക്കുക. ഇവ മിക്സിയിലോ കല്ലിലോ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം നേർത്ത ഒരു തുണിയിൽ പിഴിഞ്ഞെടുത്ത് വഴുവഴുപ്പുള്ള (നുരയോട് കൂടിയ) താളിയാക്കി മാറ്റിയെടുക്കുക. ഇതിലേക്ക് നെല്ലിക്ക നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. നിങ്ങൾക്ക് ആവശ്യമായ താളി തയ്യാർ.

ഉപയോഗിക്കേണ്ട രീതി: മുടി സാധാരണ വെള്ളത്തിൽ നനച്ച ശേഷം തലയോട്ടിയിലും മുടിയുടെ വേരുകളിലും താളി നന്നായി തേച്ചുപിടിപ്പിക്കുക. നനയ്ക്കാതെയും തേക്കാവുന്നതാണ്. 15 മുതൽ 20 മിനിറ്റ് വരെ തലയിൽ വെച്ച് മൃദുവായി മസ്സാജ് ചെയ്യുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. താളി ഉപയോഗിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കേണ്ടതില്ല. അതുകൂടാതെ സൈനസ് പോലുള്ള പ്രശ്നമുള്ളവർ അധിക സമയം താളി തലയിൽ വയ്ക്കരുത്. കാരണം ഇതിന് തണുപ്പാണ്.

ആഴ്ചയിൽ 2 തവണ ഈ താളി ഉപയോഗിക്കുന്നത് അകാലനര വരുന്നത് തടയും. മുടിയുടെ വേരുകൾക്ക് ബലം നൽകുകയും താരൻ അകറ്റി മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. താരൻ അകറ്റിനിർത്താനും തലയോട്ടിക്ക് ഈർപ്പം നൽകാനും ഈ താളി ഉപയോ​ഗിക്കാം. നെല്ലിക്ക ജ്യൂസ് ചേർക്കുന്നതിനാൽ വിറ്റാമിൻ സി ലഭിക്കുകയും വേരുകൾക്ക് ബലം നൽകുകയും ചെയ്യുന്നു. മുടി കറുക്കാനും തിളങ്ങാനും കെമിക്കൽ ഡൈകൾ ഇനി ഉപയോഗിക്കേണ്ട. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

English Summary:

Discover how to prepare a traditional herbal taali at home using hibiscus and curry leaves to reverse premature graying naturally. Check out the complete recipe and application steps here.

Follow Us