AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thrissur Puzhakkal Accident: തൃശൂരിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

Thrissur Puzhakkal Accident Case: അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒഡീഷ സ്വദേശികളായ ശുഭൻ ദാസ്, കിരൺ ദാസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മറ്റൊരു യുവാവായ വെങ്കിടങ്ങ് സ്വദേശി കണ്ണന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Thrissur Puzhakkal Accident: തൃശൂരിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 Nov 2026 | 01:17 PM

തൃശൂർ: തൃശൂർ പുഴയ്ക്കലിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ദാരുണാപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒഡീഷ സ്വദേശികളായ ശുഭൻ ദാസ്, കിരൺ ദാസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മറ്റൊരു യുവാവായ വെങ്കിടങ്ങ് സ്വദേശി കണ്ണന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പുഴയ്ക്കലിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട മൂന്നുപേരും. ഇവർ ജോലിക്കിടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസാണ് ഇവരുടെ സ്കൂട്ടറിൽ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശുഭൻദാസിന്റെയും കിരൺ ദാസിന്റെയും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ തൃശൂർ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് അപകടം; പി ശശിയുടെ സഹോദരൻ മരിച്ചു

ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജം‍ക‍്ഷന് സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതി ബസിടിച്ച് മരിച്ചു. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചാണ് അപകടം. ‌തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ അക്ഷര (29) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. ഓമനക്കുട്ടന്റെയും ലീലയുടെയും മകളാണ്. ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയാണ് അക്ഷര.

ഫിറ്റ്നസ് സെന്ററിൽ നിന്ന് മടങ്ങവേ ഇന്നലെ രാവിലെ 8.20ഓടെയായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ നടന്നു വരികയായിരുന്ന അക്ഷരയെ എതിർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇൻഫോപാർക്ക് –എറണാകുളം റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം കണ്ട യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഉടൻ അക്ഷരയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്കുകൾ ഗുരുതരമായിരുന്നു. ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയിയെ (43) ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. ഇൻഫോപാർക്ക് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

English Summary:

Thrissur, two Odisha natives named Subhan Das and Kiran Das died when an ambulance carrying a patient from Chavakkad rammed into their scooter near the Puzhakkal Nesto Supermarket.

Follow Us