കാത്തിരുന്നവർ ഹാപ്പി! 8000 രൂപ ബാങ്ക് ഡിസ്കൗണ്ടുമായി വിവോ V80 ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Vivo V80 goes on sale in India today: വിവോ ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി80 സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. വിവോ വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ വിവോ വി80 സ്വന്തമാക്കാം. സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.

വിവോ ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി80 സ്മാർട്ട്ഫോൺ ഇന്ന് (ഒക്ടോബർ 13) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഇതിന്റെ 8GB+128GB അടിസ്ഥാന വേരിയന്റിന് 62,999 രൂപയും 8GB+256GB വേരിയന്റിന് 69,999 രൂപയും 8GB+512GB വേരിയന്റിന് 79,999 രൂപയും ആണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. (Image credit: Vivo)

വിവോ വി80 5ജിയുടെ അടിസ്ഥാന മോഡലിന് 6300 രൂപയും, യഥാക്രമം 7000 രൂപ, 8000 രൂപ വീതവും ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 56699 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.

വിവോ വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ വിവോ വി80 സ്വന്തമാക്കാം. വിവോയുടെ വി സീരീസ് ക്യാമറ മികവിന് ഏറെ പ്രശ്സതമാണ്, അങ്ങനെയുള്ള വി സീരീസിലേക്ക് ഏറ്റവും പുതിയതായി എത്തുന്ന മോഡൽ എന്ന നിലയിൽ വിവോ വി80 യുടെ വിൽപ്പന ആരംഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഉപയോക്താക്കൾ ഉറ്റുനോക്കുന്നത്.

ക്യാമറ സജ്ജീകരണം: സോണി LYTIA-700V 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ, OIS), 8MP 110° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), Aura ലൈറ്റ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിൽ ഉണ്ട്.

ഡിസ്പ്ലേ/ പ്രോസസർ: 120Hz 6.59 ഇഞ്ച് 1.5K ഫ്ലാറ്റ് AMOLED സ്‌ക്രീൻ, HDR10+, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 735 GPU, 8GB LPDDR4X റാം, 128GB / 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഉണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 90W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 7200mAh ബാറ്ററിയാണ് ഇതിലുള്ളത്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ആണ് പ്രവർത്തനം. ഈ ഒഎസിൽ ഉള്ള ആദ്യ V-സീരീസ് സ്മാർട്ട്ഫോൺ ആണ് വിവോ V80.