Health Tips: മുപ്പത് എത്തും മുൻപേ രോഗബാധിതരാകുന്ന യുവത്വം; ചെറുപ്പക്കാരെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾ
Common Health Issues In Young Generation: അടുത്ത കാലത്തായി നമ്മെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത് ജിമ്മിൽ പോകുന്ന, ഫിറ്റാണെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരുടെ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളാണ്. ഇതിന് പിന്നിൽ ജനിതകപരമായ കാരണങ്ങൾ മാത്രമല്ല ഉള്ളത്. കമ്പ്യൂട്ടറിന് മുന്നിലുള്ള ദീർഘനേരത്തെ ഇരിപ്പ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം എന്നിവ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.

ഒരു കാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ എന്ന് നമ്മൾ കരുതിയിരുന്ന പല രോഗങ്ങളും ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കളെയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. പല രോഗങ്ങൾക്കും അടിമയായിരിക്കുകയാണ് ഇന്നത്തെ യുവ തലമുറ. പുറമെ കാണുന്ന ഫിറ്റ്‌നസിനപ്പുറം, ശരീരത്തിന്റെ ആന്തരിക വ്യവസ്ഥയെ തകിടം മറിക്കുന്ന പല നിശബ്ദ വില്ലന്മാരും ഇന്ന് ചെറുപ്പക്കാരെ അലട്ടുന്നുണ്ട്. അവ എന്തെല്ലാമെന്ന് അറിയാം. (Image Credit Source: Getty Images)

അടുത്ത കാലത്തായി നമ്മെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത് ജിമ്മിൽ പോകുന്ന, ഫിറ്റാണെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരുടെ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളാണ്. ഇതിന് പിന്നിൽ ജനിതകപരമായ കാരണങ്ങൾ മാത്രമല്ല ഉള്ളത്. കമ്പ്യൂട്ടറിന് മുന്നിലുള്ള ദീർഘനേരത്തെ ഇരിപ്പ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം എന്നിവ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് യാതൊരു ലക്ഷണവും കാണിക്കാതെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു.

പ്രമേഹവും ഹൈപ്പർടെൻഷനും ഇന്ന് ഇരുപതുകളിലേ ആളുകളെ പിടികൂടുന്നു. വ്യായാമം ഇല്ലായ്മയും റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളുടെ (മൈദ, പഞ്ചസാര) അമിത ഉപയോഗവും ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുന്നു. ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലരും വളരെ വൈകിയാണ് തങ്ങൾക്ക് പ്രമേഹമോ പ്രഷറോ ഉണ്ടെന്ന് തിരിച്ചറിയുന്നത്.

ഐടി ജീവനക്കാരിലും സ്മാർട്ട്‌ഫോൺ അമിതമായി ഉപയോഗിക്കുന്നവരിലും നടുവേദന, കഴുത്തുവേദന, സ്പോണ്ടിലൈറ്റിസ് എന്നിവ സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് ജോലി ചെയ്യുന്നതും, തല കുനിച്ചു ഫോൺ ഉപയോഗിക്കുന്നതും കശേരുക്കൾക്ക് അമിത സമ്മർദ്ദം നൽകുന്നു. ഇത് ചെറുപ്പത്തിൽ തന്നെ കഠിനമായ സന്ധിവേദനകളിലേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു.

ശാരീരിക രോഗങ്ങൾ പോലെ തന്നെ ഭയപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ യുവ തലമുറയുടെ മാനസികാരോഗ്യം. കരിയർ കെട്ടിപടുക്കാനായിട്ടുള്ള മത്സരയോട്ടം, സാമ്പത്തിക ബാധ്യതകൾ, സോഷ്യൽ മീഡിയ നൽകുന്ന അനാവശ്യ സമ്മർദ്ദം എന്നിവ ചെറുപ്പക്കാരുടെ മനസ്സിനെ തളർത്തുന്നു. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിൽ 'കോർട്ടിസോൾ' എന്ന ഹോർമോൺ കൂട്ടുകയും ഇത് അസിഡിറ്റി, അമിതവണ്ണം, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.