AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പളവർദ്ധനവ് 2028-ൽ, പെൻഷൻ പ്രതീക്ഷകളും എട്ടാം ശമ്പള കമ്മീഷനിൽ

8th Pay Commission Salary Hike: 2026 നവംബർ 3-ന് കമ്മീഷൻ രൂപീകരിച്ച് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിൽ, നിലവിലെ ശമ്പള ഘടനയിലെയും പെൻഷൻ സംവിധാനത്തിലെയും ഘടനാപരമായ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യമാണ്  സംഘടനകൾ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, പെൻഷൻകാർക്കും നേട്ടമുണ്ടാകും.

8th Pay Commission: ശമ്പളവർദ്ധനവ് 2028-ൽ,  പെൻഷൻ പ്രതീക്ഷകളും എട്ടാം ശമ്പള കമ്മീഷനിൽ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Updated On: 29 Nov 2026 | 02:57 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷനർമാരുടെയും ശമ്പളം, അലവൻസുകൾ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് എട്ടാം ശമ്പള കമ്മീഷനിൽ പ്രതീക്ഷകൾ ഉയരുകയാണ്. 2026 നവംബർ 3-ന് കമ്മീഷൻ രൂപീകരിച്ച് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിൽ, നിലവിലെ ശമ്പള ഘടനയിലെയും പെൻഷൻ സംവിധാനത്തിലെയും ഘടനാപരമായ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യമാണ്  സംഘടനകൾ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, പെൻഷൻകാർക്കും നേട്ടമുണ്ടാകും. ഇപ്പോഴിതാ, റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (RSCWS) അടക്കമുള്ള സംഘടനകൾ സമർപ്പിച്ച നിർദേശങ്ങളാണ് ചർച്ചയാകുന്നത്.

പെൻഷൻകാരുടെ ആവശ്യങ്ങൾ എന്തെല്ലാം?

വാർഷിക ഇൻക്രിമെന്റ് വർധന: നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് കുറഞ്ഞത് 5 ശതമാനമായെങ്കിലും വർധിപ്പിക്കണമെന്നാണ് ആവശ്യം. ദീർഘകാല സർവീസിൽ ഉയർന്ന ഇൻക്രിമെന്റ് ശമ്പള വളർച്ചയ്ക്കും അതുവഴി വിരമിക്കൽ ആനുകൂല്യങ്ങൾ കണക്കാക്കുന്ന അടിസ്ഥാന ശമ്പളം ഉയരാനും സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടിസ്ഥാന ശമ്പള വളർച്ച: അലവൻസുകളെയും ക്ഷാമബത്തയെയും മാത്രം ആശ്രയിക്കുന്നതിന് പകരം അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. കാരണം പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ അടിസ്ഥാന ശമ്പളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ വൈകിയാൽ നഷ്ടമാകുന്നത് ലക്ഷങ്ങൾ; കുടിശ്ശികയിൽ നിർണായകമാകുന്ന തീയതി

പെൻഷൻ തുല്യത: വ്യത്യസ്ത ശമ്പള കമ്മീഷൻ കാലയളവുകളിൽ വിരമിച്ച പെൻഷനർമാർ തമ്മിലുള്ള അസമത്വങ്ങൾ ഒഴിവാക്കണമെന്നും, ശമ്പള ഘടനയിലെ മാറ്റങ്ങൾ കൃത്യമായി പെൻഷൻ പരിഷ്കരണത്തിൽ പ്രതിഫലിക്കണമെന്നും ആവശ്യമുണ്ട്.

ശമ്പള ഘടനയിലെ പോരായ്മകൾ: അടിസ്ഥാന ശമ്പളത്തിന്റെ മന്ദഗതിയിലുള്ള വളർച്ച, ശമ്പളത്തിലെ കംപ്രഷൻ, മതിയായ കരിയർ പുരോഗതി എന്നിവ പരിഹരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.

ശമ്പള വർദ്ധനവ് 2028-ൽ?

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരമുള്ള പുതുക്കിയ ശമ്പളം ജീവനക്കാരുടെ കൈകളിലെത്തുന്നത് 2027 അവസാനമോ 2028 തുടക്കത്തിലോ ആയിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും വിവിധ ഏജൻസികളും വിലയിരുത്തുന്നത്. എന്നാൽ, ശമ്പള പരിഷ്കരണത്തിന് മുൻകാല പ്രാബല്യമുണ്ടെങ്കിൽ കുടിശ്ശിക ലഭിക്കുന്നതിനാൽ ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാകില്ല.

2025 നവംബർ 3-നാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ടേംസ് ഓഫ് റഫറൻസ് (ToR) പ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസമാണ് സമയം നൽകിയിരിക്കുന്നത്. അതനുസരിച്ച് 2027 മെയ് മാസത്തോടെ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ഏതാനും മാസങ്ങൾ കൂടി എടുക്കും. ജെ.പി. മോർഗൻ 2027 നവംബറോടെ പുതുക്കിയ ശമ്പളം ലഭിച്ചുതുടങ്ങുമെന്ന് കണക്കാക്കുമ്പോൾ, റിപ്പോർട്ട് സമർപ്പിക്കുന്നതോ മന്ത്രിസഭാ അംഗീകാരമോ അല്പം വൈകിയാൽ 2028-ലേക്ക് നീളാൻ സാധ്യതയുണ്ടെന്ന് ഡോയിഷ് ബാങ്ക് അടക്കമുള്ള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

English Summary:

The Railway Senior Citizens Welfare Society has urged the 8th Pay Commission to introduce major reforms in the salary and pension structure to improve the financial security of central government employees and pensioners. The association has demanded an increase in the annual increment from the existing 3% to at least 5%.

Follow Us