Pooja Bumper 2025: മുന്‍ വര്‍ഷങ്ങളില്‍ പൂജ ബമ്പര്‍ നേടിയ നമ്പറുകള്‍ ഇവയാണ്; നോക്കി വെച്ചോളൂ
Pooja Bumper First Prize Numbers: നമ്പറുകള്‍ നോക്കി, ഏറ്റവും കൂടുതല്‍ സമ്മാനം ലഭിച്ച ജില്ല നോക്കി, അങ്ങനെ വിവിധ തരത്തിലാണ് ആളുകള്‍ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കാറുള്ളത്. നമ്പര്‍ നോക്കി ടിക്കറ്റെടുക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കഴിഞ്ഞ പത്ത് വര്‍ഷം സമ്മാനം നേടിയ ഭാഗ്യ നമ്പറുകള്‍ അറിഞ്ഞിരിക്കണം.

പൂജ ബമ്പര്‍ 2025 ലോട്ടറി ടിക്കറ്റ് വില്‍പന ആരംഭിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയുള്ള ടിക്കറ്റ് വഴി 12 കോടിക്ക് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുന്നതാണ്. നവംബര്‍ 22നാണ് നിലവില്‍ പൂജ ബമ്പറിന്റെ നറുക്കെടുപ്പ് തീരുമാനിച്ചത്. (Image Credits: Social Media)

ഒന്നാം സമ്മാനം- 12 കോടി, രണ്ടാം സമ്മാനം- 1 കോടി, മൂന്നാം സമ്മാനം- 5 ലക്ഷം, നാലാം സമ്മാനം- 3 ലക്ഷം, അഞ്ചാം സമ്മാനം- 2 ലക്ഷം, ആറാം സമ്മാനം- 5,000 രൂപ, ഏഴാം സമ്മാനം- 1,000 രൂപ, എട്ടാം സമ്മാനം- 500 രൂപ, ഒന്‍പതാം സമ്മാനം- 300 രൂപ എന്നിങ്ങനെയാണ്.

നമ്പറുകള്‍ നോക്കി, ഏറ്റവും കൂടുതല്‍ സമ്മാനം ലഭിച്ച ജില്ല നോക്കി, അങ്ങനെ വിവിധ തരത്തിലാണ് ആളുകള്‍ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കാറുള്ളത്. നമ്പര്‍ നോക്കി ടിക്കറ്റെടുക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കഴിഞ്ഞ പത്ത് വര്‍ഷം സമ്മാനം നേടിയ ഭാഗ്യ നമ്പറുകള്‍ അറിഞ്ഞിരിക്കണം.

2024 കായംകുളം- JC 325526, 2023 കാസര്‍ഗോഡ്- JC 253199, 2022 ഗുരുവായൂര്‍- JC 110398, 2021 തിരുവനന്തപുരം- RA 591801, 2020 തിരുവനന്തപുരം- NA 399409, 2019- കോട്ടയം- RI 332952, 2018 കോട്ടയം- VA 489017, 2017 തൃശൂര്‍- RA 657205, 2016 പാലക്കാട്- TH 211619, 2015 പാലക്കാട്- NA 766093, 2014 പാലക്കാട്- PA 203798 എന്നീ നമ്പറുകളും ജില്ലകളുമാണ് 2014 മുതല്‍ 2024 വരെ കോടികള്‍ സമ്മാനം നേടിയത്.

Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക