ഭക്ഷണം കഴിച്ച ഉടൻ അൽപ്പനേരം നടക്കുന്നത് ഗുണമോ അതോ ദോഷമോ? അറിയാതെ പോകരുത് ഈ യാഥാർഥ്യങ്ങൾ! | What Happens to Your Body When You Walk After Meals? Malayalam news - Malayalam Tv9

ഭക്ഷണം കഴിച്ച ഉടൻ അൽപ്പനേരം നടക്കുന്നത് ഗുണമോ അതോ ദോഷമോ? അറിയാതെ പോകരുത് ഈ യാഥാർഥ്യങ്ങൾ!

Published: 

03 Nov 2026 | 10:11 PM

Is Walking After Dinner Healthy ? ശാരീരികവും മാനസികവും ഹൃദയസംബന്ധവുമായ ആരോഗ്യത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് നടത്തം. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം അൽപ്പനേരം നടക്കുന്നത് ഇപ്പോൾ പലരും ശീലമാക്കിയിട്ടുണ്ട്. ഇത് ആരോഗ്യകരമാണോ എന്നതിൽ പലർക്കും സംശയമുണ്ട് എന്നാൽ ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

1 / 6
ഭക്ഷണശേഷം നടക്കുന്നതിൻ്റെ പ്രധാന ഗുണങ്ങളിലൊന്ന് ദഹനം എളുപ്പമാക്കുന്നു എന്നതാണ്. ഇത് ആമാശയത്തിൻ്റെയും കുടലിൻ്റെയും പ്രവർത്തനം വേഗത്തിലാക്കുന്നു. ഭക്ഷണത്തിന് ശേഷം 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് ഗ്യാസ്, പുളിച്ചുതികട്ടൽ തുടങ്ങിയ ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുമെന്ന് 2021-ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. (Image Credit source: Unsplash)

2 / 6
പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്. ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ ഇത് സഹായിക്കും. ഭക്ഷണം കഴിച്ച് 30 മിനിറ്റിനുള്ളിൽ നടക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം വെറും 10 മിനിറ്റ് നടന്നാൽ പോലും മികച്ച ഫലം ലഭിക്കും.

3 / 6
ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഭക്ഷണശേഷമുള്ള നടത്തം സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക്, ഹൃദയാഘാത സാധ്യതകൾ ഇല്ലാതാക്കാനും ഇത് മികച്ചതാണ്. ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നത്. ഇതിനായി എല്ലാ ദിവസവും ഭക്ഷണശേഷം 10 മിനിറ്റ് വീതം മൂന്ന് നേരം നടന്നാൽ മതിയാകും.

4 / 6
മറ്റ് വ്യായാമങ്ങൾക്കും കൃത്യമായ ഡയറ്റിനുമൊപ്പം ഭക്ഷണശേഷമുള്ള നടത്തം കൂടി ശീലമാക്കിയാൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും. ഇത് ശരീരത്തിലെ അധിക കലോറി വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കുന്നു. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഒരു മികച്ച വഴിയാണ്. സ്ട്രെസ്സ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ദിവസേനയുള്ള നടത്തം സഹായിക്കും.

5 / 6
ഭക്ഷണശേഷമുള്ള നടത്തത്തിന് പാർശ്വഫലങ്ങൾ വളരെ കുറവാണെങ്കിലും, ചിലരിൽ വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടേക്കാം. ഭക്ഷണം ദഹിക്കുന്നതിന് മുൻപ് വേഗത്തിൽ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ ഭക്ഷണം കഴിച്ച് 10-15 മിനിറ്റിന് ശേഷം മാത്രം സാവധാനം നടക്കാൻ ശ്രമിക്കുക.

6 / 6
ഭക്ഷണം കഴിച്ച ഉടൻ അൽപ്പനേരം നടക്കുന്നത് ഗുണമോ അതോ ദോഷമോ? അറിയാതെ പോകരുത് ഈ യാഥാർഥ്യങ്ങൾ!

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി