ഏത് സമയത്ത് അപേക്ഷിച്ചാലാണ് ജോലി കിട്ടാൻ കൂടുതൽ സാധ്യത? കരിയർ വിദഗ്ധർ പറയുന്ന ആ രഹസ്യമിതാ.. !
What is The Best Time to Send Your Resume? The Ultimate Job Application Timing Hack: ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് തങ്ങളുടെ അപേക്ഷകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ദിവസേന കുന്നൂകൂടുന്ന ആയിരക്കണക്കിന് അപേക്ഷകൾക്കിടയിൽ പലപ്പോഴും നിങ്ങളുടെ സി.വി മുങ്ങിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ റിക്രൂട്ടർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ രാവിലെ ജോലിക്കായുള്ള സി.വി അയക്കുന്നത് ഗുണം ചെയ്യുമെന്നാണ് കരിയർ വിദഗ്ധർ വ്യക്തമാക്കുന്നത്

റിക്രൂട്ടർമാരുടെ രാവിലെയുള്ള ദിനചര്യയാണ് ഇതിന് പ്രധാന കാരണം. മീറ്റിംഗുകളും കോളുകളും തുടങ്ങുന്നതിന് മുൻപായി, ഓഫീസിൽ എത്തിയ ഉടൻ തന്നെ ഇമെയിലുകൾ പരിശോധിക്കുന്നതാണ് ഇവരുടെ രീതി. ഈ സമയത്ത് വരുന്ന അപേക്ഷകൾ ഇൻബോക്സിൻ്റെ ഏറ്റവും മുകളിൽ തന്നെ കാണാൻ സാധിക്കും. കുറച്ചു വൈകി വരുന്ന ഇമെയിലുകൾ പിന്നീട് വരുന്ന മറ്റ് മെയിലുകൾക്കിടയിൽ പെട്ടുപോകുന്നതിനാൽ റിക്രൂട്ടർമാർ ഇത് ശ്രദ്ധിക്കണമെന്നില്ല. (Image Credit source: Getty Images)

ഇത്തരത്തിൽ നേരത്തെ അപേക്ഷകൾ അയക്കുമ്പോൾ നിങ്ങളുടെ സി.വിക്ക് കൂടുതൽ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. സാമൂഹ മാധ്യമങ്ങളിൽ ഇതും ഒരു ചർച്ചാവിഷയമായിട്ടുണ്ട്. ഇൻബോസിലെ ആദ്യ മെയിലുകളുടെ കൂട്ടത്തിലാണ് നിങ്ങളുടെ സി.വി എങ്കിൽ എളുപ്പത്തിൽ ഇവർക്ക് നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കാൻ സാധിക്കും. നിങ്ങൾ ആ ജോലിക്ക് ക്വാളിഫൈഡ് ആണ് എങ്കിൽ ചിലപ്പോൾ അന്ന് തന്നെ ആദ്യത്തെ കോളോ മെസ്സേജോ ലഭിക്കാനും ഈ രീതി സഹായിച്ചേക്കും

സാധാരണയായി ഉച്ചഭക്ഷണ സമയത്തോ അല്ലെങ്കിൽ ജോലി കഴിഞ്ഞതിന് ശേഷമോ ആണ് കൂടുതൽ ആളുകളും പുതിയ ജോലികൾക്കായി അപേക്ഷിക്കാൻ സമയം കണ്ടെത്തുന്നത്. എന്നാൽ ഈ സമയമാകുമ്പോഴേക്കും റിക്രൂട്ടർമാരുടെ ഇൻബോക്സിൽ അപേക്ഷകളുടെ വലിയൊരു കൂമ്പാരം തന്നെ രൂപപ്പെട്ടിട്ടുണ്ടാകും. കൂടാതെ ഓഫീസിലെ മറ്റ് മെയിലുകളും ഈ സമയങ്ങളിൽ കൂടുതലായി വരുന്നത് കാരണം ഒരുപക്ഷേ നിങ്ങളുടെ അപേക്ഷകൾ കണ്ടില്ലെന്ന് പോലും വരാം.

ഇത് ഒഴിവാക്കുന്നതിനായി ചില ചിട്ടയായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. രാവിലെ സി.വി അയക്കുന്നതിനായി തലേദിവസം രാത്രി തന്നെ കവർ ലെറ്ററുകളും സി.വികളും തയ്യാറാക്കി വെക്കുന്നതാണ് ഉചിതം. നിങ്ങൾക്ക് അനുയോജ്യമായ ഒരു ജോബ് ഓഫർ കണ്ടാൽ അതിന് അപേക്ഷിക്കേണ്ട ലിങ്കുകൾ നേരത്തെ തന്നെ സേവ് ചെയ്തു വെക്കുക. പിന്നീടാകാം എന്ന ചിന്ത ഒഴിവാക്കുക. ഇത് രാവിലെ അപേക്ഷ അയക്കുന്നത് കൂടുതൽ എളുപ്പമാക്കും

രാവിലെ ഏഴു അൻപതിനും എട്ടു മുപ്പതിനും ഇടയിലുള്ള സമയത്ത് നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് കരിയർ വിദഗ്ധർ പറയുന്നത്. ദിവസവും രാവിലെ ഇതിനായി വെറും പത്ത് മിനിറ്റ് മാറ്റിവെച്ചാൽ മതിയാകും. ഇത് നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമാക്കി മാറ്റുകയാണെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് മികച്ച ജോലികൾ വളരെ എളുപ്പത്തിൽ തന്നെ സ്വന്തമാക്കാൻ സാധിച്ചേക്കും. ഈ രീതി പരീക്ഷിക്കുന്നത് നിങ്ങളെ കൂടുതൽ ചിട്ടയുള്ളവരാക്കി മാറ്റാൻ സഹായിക്കും. ഇത് ഒരു പരീക്ഷണം മാത്രമാണെന്നത് പ്രത്യേക ഓർക്കുക.